ഓട്ടവ: മലയാളി വിദ്യാർത്ഥി കാനഡയിൽ നിര്യാതനായി.അങ്കമാലി മൂക്കന്നൂര്‍ കോക്കുന്ന് അഞ്ചാം വാര്‍ഡില്‍ മാളിയേക്കല്‍ പൊറിഞ്ചു ജോഷിയുടെ മകന്‍ ജെസ്‌വിൻ (19) കാനഡയില്‍ നിര്യാതനായി. ഹൃദയാഘാതമാണ് മരണകാരണമെന്നാണ് പ്രാഥമിക വിവരം.
മൃതദേഹം തുടര്‍നടപടികള്‍ക്ക് ശേഷം പിന്നീട് നാട്ടിലെത്തിക്കും. സംസ്‌കാര ചടങ്ങുകള്‍ സംബന്ധിച്ച വിവരങ്ങള്‍ പിന്നീട് അറിയിക്കുന്നതായിരിക്കും.
