Tuesday, November 3, 2026

​ഗാസക്ക് പ്രതിദിനം 1,30,000 ലിറ്റർ ഡീസൽ നൽകുമെന്ന് ഈജിപ്ത്

Egypt will provide 1,30,000 liters of diesel per day to Gaza

വെടിനിർത്തലുള്ള നാല് ദിവസങ്ങളിലും ​ഗാസക്ക് പ്രതിദിനം 1,30,000 ലിറ്റർ ഡീസൽ നൽകുമെന്ന് ഈജിപ്ത്. ഇതിന് പുറമേ നാല് ട്രക്ക് ഗ്യാസും ഗാസക്ക് നൽകുമെന്ന് ഈജിപ്ത് വ്യക്തമാക്കി. ഇസ്രായേൽ അക്രമ സമയത്ത് ​ഗാസ നേരിട്ട പ്രധാന വെല്ലുവിളികളിലൊന്നാണ് ഇന്ധനക്ഷാമം.
ഇന്ധനക്ഷാമം രൂക്ഷമായതോടെ ആശുപത്രികളുടെ പ്രവർത്തനത്തിൽ വലിയ വെല്ലുവിളികളാണ് ​ഗാസക്ക് നേരിടേണ്ടി വന്നത്. അതേസമയം, യു.എൻ മനുഷ്യാവകാശ ഓഫീസിന്റെ കണക്ക് പ്രകാരം 75,000 ലിറ്റർ ഡീസൽ ബുധനാഴ്ച ​ഗാസയിലെത്തിയിരുന്നു. യു.എന്നിന്റെ പ്രവർത്തനങ്ങൾക്കായി ഡീസൽ നൽകുമെന്ന് ഇസ്രായേൽ നേര​ത്തെ അറിയിച്ചിരുന്നു.

പലസ്തീൻ പെട്രോളിയം പബ്ലിക് കമ്മീഷന്റെ കണക്ക് പ്രകാരം പ്രതിമാസം 12 മില്യൺ ലിറ്റർ ഡീസലാണ് ​ഗാസ മുനമ്പിന് വേണ്ടത്. കൂടാതെ ​ഗാസയിലെ പവർ പ്ലാന്റുകൾക്കും ആശുപത്രികൾക്കുമായും വേറെയും ഇന്ധനം വേണം.

വ്യാഴാഴ്ച രാവിലെ മുതൽ ​ഗാസയിലുടനീളം കര, വ്യോമ മാർഗങ്ങളിലൂടെ താമസകേന്ദ്രങ്ങളും ആശുപത്രികളും ലക്ഷ്യമിട്ട് കനത്ത ആക്രമണമാണ് ഇസ്രായേൽ സേന നടത്തിയത്. ഹമാസിന്റെ സൈനികകേന്ദ്രവും ഭൂഗർഭ അറയും ആയുധസംഭരണ കേന്ദ്രങ്ങളും തകർക്കുകയെന്ന ലക്ഷ്യത്തോടെയാണെന്നാണ് വിശദീകരണം. യുദ്ധം നിർത്താൻ ഉദ്ദേശ്യമില്ലെന്നും അന്തിമ വിജയം കൈവരിക്കുംവരെ മുന്നോട്ടുപോകുമെന്നും ഇസ്രായേലി സൈനിക മേധാവി ​ഹെർസി ഹാലവി പ്രഖ്യാപിക്കുകയും ചെയ്തു.

അതേസമയം ഖത്തറിന്റെ മധ്യസ്ഥത്തില്‍ അഞ്ചാഴ്ചനീണ്ട ചര്‍ച്ചയ്ക്കൊടുവിലാണ് ​ഗാസയിൽ ഇന്ന് രാവിലെ ഏഴ് മണിമുതല്‍ വെടിനിര്‍ത്തല്‍ ആരംഭിക്കുന്നത്. ഖത്തറിന്റെ മധ്യസ്ഥത്തില്‍ അഞ്ചാഴ്ചനീണ്ട ചര്‍ച്ചയ്ക്കൊടുവിലാണ് ഗാസയില്‍ നാലുദിവസം വെടിനിര്‍ത്താമെന്ന് ഇസ്രയേലും ഹമാസും ബുധനാഴ്ച സമ്മതിച്ചത്. ഗാസയില്‍ ബന്ദികളാക്കിയിരിക്കുന്ന 240 പേരില്‍ 50 സ്ത്രീകളെയും കുട്ടികളെയും ഈ ദിവസങ്ങളില്‍ ഹമാസ് മോചിപ്പിക്കും. പകരം 150 പലസ്തീന്‍ തടവുകാരെ ഇസ്രയേല്‍ വിട്ടുകൊടുക്കും. ഗാസയിലേക്ക് ജീവകാരുണ്യ സഹായമെത്തിക്കാനും അനുവദിക്കും. വെടിനിർത്തൽ നടപ്പായി നാലാം ദിവസത്തോടെ ബാക്കി ബന്ദികളുടെ മോചനം സംബന്ധിച്ചു ധാരണയുണ്ടാക്കാനാണു ശ്രമം.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!