ആലുവയിൽ നവകേരളസദസിന്റെ ഭാഗമായി മുഖ്യമന്ത്രി വരുന്ന ദിവസം സമ്മേളനവേദിക്ക് അരികിലുള്ള കടകളിൽ ഗ്യാസ് ഉപയോഗിച്ച് പാചകം ചെയ്യരുതെന്ന നിർദ്ദേശവുമായി പൊലീസ്. കട ഉടമകൾക്ക് ആലുവ ഈസ്റ്റ് പൊലീസാണ് ഇതുസംബന്ധിച്ചുള്ള നോട്ടീസ് നൽകിയത്. ഭക്ഷണം മറ്റുസ്ഥലങ്ങളിൽ ഉണ്ടാക്കി കടയിൽ വിൽക്കാം.

ആലുവയിൽ മുഖ്യമന്ത്രി എത്തുന്ന ദിവസം കടയിലെ ജീവനക്കാർ പൊലീസ് സ്റ്റേഷനിൽ നിന്ന് തിരിച്ചറിയൽ കാർഡ് വാങ്ങണമെന്നും പൊലീസ് നിർദ്ദേശമുണ്ട്. തിരിച്ചറിയൽ കാർഡ് ഇല്ലാത്ത ജീവനക്കാരെ കടയിൽ അന്നേദിവസം ജോലിയിൽ പ്രവേശിപ്പിക്കാനാകില്ലെന്നാണ് പൊലീസ് നിർദ്ദേശിച്ചിരിക്കുന്നത്.
