ഹാലിഫാക്സ് : കഴിഞ്ഞ മാസം നോവസ്കോഷയിൽ കോഴി മൊത്തക്കച്ചവട കേന്ദ്രത്തിൽ നടന്ന ആക്രമണത്തിൽ ആയിരക്കണക്കിന് കോഴികൾ ചത്തതായി കിംഗ്സ് ഡിസ്ട്രിക്റ്റ് ആർസിഎംപി റിപ്പോർട്ട് ചെയ്തു. നവംബർ 22-ന് ഉച്ചയ്ക്ക് പന്ത്രണ്ട് മണിയോടെ സ്റ്റീം മില്ലിലെ ലക്വുഡ് റോഡിൽ സ്ഥിതി ചെയ്യുന്ന ഫാമിലാണ് ആക്രമണം നടന്നതെന്ന് പോലീസ് പറയുന്നു.
റിപ്പോർട്ട് ലഭിച്ചത് അനുസരിച്ച് എത്തിയ അന്വേഷണ ഉദ്യോഗസ്ഥർ ഫാമിൽ ആയിരക്കണക്കിന് കോഴികൾ ചത്തുകിടക്കുന്നതായി കണ്ടെത്തി. മൊത്തം നഷ്ടം ഏകദേശം 160,000 ഡോളർ വരുമെന്നും പോലീസ് പറയുന്നു. എന്നാൽ, കോഴികൾ എങ്ങനെയാണ് ചത്തത് എന്നതുൾപ്പെടെ കൂടുതൽ വിവരങ്ങൾ പോലീസ് പുറത്തുവിട്ടിട്ടില്ല.

അന്വേഷണം നടന്നുകൊണ്ടിരിക്കുകയാണെന്നും അതിനാൽ കൂടുതൽ വിവരങ്ങൾ പുറത്തുവിടാനാവില്ലെന്നും ആർസിഎംപി വക്താവ് അറിയിച്ചു. നവംബർ 21 ന് രാത്രി എട്ടരയ്ക്കും നവംബർ 22 ന് രാവിലെ പതിനൊന്ന് മണിക്കും ഇടയ്ക്കാണ് ഫാമിൽ ആക്രമണം നടന്നതെന്ന് പോലീസ് പറഞ്ഞു.
എന്തെങ്കിലും വിവരം ലഭിക്കുന്നവർ ആർസിഎംപിയുമായോ ക്രൈം സ്റ്റോപ്പേഴ്സിനെയോ ബന്ധപ്പെടണമെന്ന് അന്വേഷണ ഉദ്യോഗസ്ഥർ നിർദ്ദേശിച്ചു.
