ഓട്ടവ : പ്രമേഹ രോഗികൾക്കുള്ള ഓസെംപിക് മെഡിസിൻ ക്ഷാമം അടുത്ത വർഷം വരെ നീണ്ടു നിൽക്കുമെന്ന് ഹെൽത്ത് കാനഡ റിപ്പോർട്ട്. ലോകമെമ്പാടും നിലനിൽക്കുന്ന ക്ഷാമം മൂലം ഓസെംപിക് ഉൾപ്പെടെയുള്ള പ്രമേഹ മരുന്നുകൾ കൂടുതൽ ലഭ്യമാക്കാൻ നിർമ്മാതാക്കളുമായി സഹകരിച്ച് പ്രവർത്തിക്കുന്നുണ്ടെന്നും ഫെഡറൽ ആരോഗ്യ ഏജൻസി അറിയിച്ചു.

ഉൽപ്പാദന ശേഷി വർധിപ്പിക്കാനുള്ള ശ്രമങ്ങൾ നടക്കുന്നുണ്ടെങ്കിലും വിതരണ നിലവാരം ഉയർത്താൻ സമയമെടുക്കുമെന്ന് ഹെൽത്ത് കാനഡ പറയുന്നു. 2024 ആദ്യം വരെ 0.25 mg, 0.5 mg, 1 mg ഇഞ്ചക്ഷൻ പേനകളുടെ കുറവ് കാനഡയിൽ പ്രതീക്ഷിക്കുന്നതായി ഓസെംപിക് വിപണനം ചെയ്യുന്ന നോവോ നോർഡിസ്ക് അറിയിച്ചു.

പലപ്പോഴും ശരീരഭാരം കുറയ്ക്കാനും ഉപയോഗിക്കുന്ന ഓസെംപിക് മരുന്നുകൾ ഉപഭോക്താക്കൾക്ക് വിതരണം ചെയ്യുന്നുണ്ടെന്ന് ഉറപ്പാക്കാൻ ആവിശ്യമായ നടപടികൾ സ്വീകരിക്കുന്നുണ്ടെന്നും ഹെൽത്ത് കാനഡ അറിയിച്ചു.
