Tuesday, November 10, 2026

പത്തനംതിട്ട കൊടുമണ്ണിൽ കുട്ടിയെ തട്ടിക്കൊണ്ടു പോയി; നാലംഗ സംഘം അറസ്റ്റിൽ

പത്തനംതിട്ട കൊടുമണ്ണിൽ കുട്ടിയെ തട്ടിക്കൊണ്ടു പോയ കേസിൽ നാലംഗ സംഘം അറസ്റ്റിൽ. ഇലവുംതിട്ട സ്വദേശികളാണ് പിടിയിലായത്. പെൺകുട്ടിയുമായുള്ള വാഹനം കേടായതോടെയാണ് പ്രതികൾ പിടിയിലായത്.

ഇന്നലെ രാത്രി വീട്ടിലെത്തിയ സംഘമാണ് ഒൻപതാം ക്ലാസിൽ പഠിക്കുന്ന, പതിനാല് വയസ്സുള്ള കുട്ടിയെ തട്ടിക്കൊണ്ടുപോയത്. പ്രതികളിലൊരാൾ പെൺകുട്ടിയുമായി അടുപ്പമുള്ളയാളാണ്. ഇലവുംതിട്ട സ്വദേശികളായ അരുണ്‍, ബിജു, അജി ശശി, അഭിഷേക് എന്നിവരാണ് പിടിയിലായത്.

കുട്ടിയേയും കൊണ്ട് പോയ ഓട്ടോ കേടായതിനെ തുടര്‍ന്ന് ഇലന്തൂരിലെ വഴയിരികില്‍ കുടുങ്ങുകയായിരുന്നു. പെണ്‍കുട്ടിയെ കാണാനില്ലെന്ന വീട്ടുകാരുടെ പരാതി പ്രകാരം പൊലീസ് അന്വേഷണം നടത്തുന്നതിനിടെ വഴിയരികില്‍ ഓട്ടോ കണ്ടതിനെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് നാലംഗ സംഘം പിടിയിലായത്.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!