Sunday, October 18, 2026

‘വെള്ളത്തുണി ഉയര്‍ത്തിയിട്ടും വെടിവച്ചു’; ഇസ്രയേലിന്റെ വീഴ്ച തുറന്നുകാട്ടി അന്വേഷണ സമിതി

Investigation report says three Israeli hostages mistakenly killed where carrying white flag

ഗാസയില്‍ ഇസ്രായേല്‍ തടവുകാരെ ആളുമാറി വെടിവെച്ചു കൊന്ന സംഭവത്തില്‍ ഇസ്രായേലിന്റെ വീഴ്ച തുറന്നുകാട്ടി അന്വേഷണ സമിതി. ഇസ്രായേല്‍ സൈന്യത്തിന് നേരെ കമ്പില്‍ ഒറു വെളളത്തുണി കാണിച്ച് നടന്നു വരുകായിരുന്നവരെ വെടിവെച്ച് വീഴ്ത്തുകയായിരുന്നുയെന്ന് ഇസ്രയേലി ഡിഫന്‍സ് ഫോഴ്സിന്റെ പ്രാഥമിക അന്വേഷണത്തില്‍ നിന്ന് വ്യക്തമാകുന്നു.

ഇസ്രയേലി തടവുകാര്‍ വെടിയേല്‍ക്കുമ്പോള്‍ കയ്യില്‍ വെളുത്ത തുണി ഉയര്‍ത്തിക്കാണിച്ചിരുന്നതായി ഇസ്രയേലി പട്ടാള ഉദ്യോഗസ്ഥനാണ് കാര്യം വെളിപ്പെടുത്തിയത്. കൊല്ലപ്പെട്ട മൂന്നുപേരും ഷര്‍ട്ട് ധരിക്കാതെ സൈന്യത്തിന് നേരെ നടന്നു വരികെയായിരുന്നു. ഉടന്‍ പട്ടാളക്കാരില്‍ നിന്നൊരാള്‍ ഇവര്‍ തീവ്രവാദികളാണെന്നു വിളിച്ച് പറഞ്ഞതിനെ തുടര്‍ന്നാണ് പട്ടാളം വെടിയുതിര്‍ത്തത്. രണ്ടുപേര്‍ സംഭവസ്ഥലത്തു വച്ച് തന്നെ മരിച്ചു. ഒരാള്‍ക്ക് പരുക്ക് പറ്റുകയുമാണ് ആദ്യം സംഭവിച്ചത്. അവര്‍ ഹീബ്രു ഭാഷയില്‍ സഹായം ആവശ്യപ്പെട്ടപ്പോള്‍ സൈന്യത്തിന് വെടിനിര്‍ത്തല്‍ നിര്‍ദേശം നല്‍കിയിരുന്നെങ്കിലും പരുക്കേറ്റ വ്യക്തിയും പിന്നീട് മരിച്ചു.

വെള്ള തുണി ഉയര്‍ത്തിക്കാണിച്ചിട്ടും വെടിയുതിര്‍ത്തു എന്നത് തങ്ങളുടെ നിയമങ്ങള്‍ക്കു വിരുദ്ധമാണെന്നും സംഭവത്തില്‍ ഉന്നതതല അന്വേഷണം നടക്കുന്നുണ്ടെന്നും പട്ടാള ഉദ്യോഗസ്ഥര്‍ പറയുന്നു. യോട്ടം ഹൈം (28), സമീര്‍ തലാല്‍ക്ക (22) അലോന്‍ ഷാംരിസ് (26) എന്നിവരാണ് വെള്ളിയാഴ്ച ഇസ്രയേലി സൈന്യത്തിന്റെ വെടിയേറ്റ് മരിച്ചത്.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!