മണിക്കൂറില്‍ 1000 കിലോമീറ്റര്‍ വേഗത്തില്‍ ഓടുന്ന ട്രെയിന്‍ ഓടിക്കാനുള്ള തയ്യാറെടുപ്പിലാണ് ചൈന. അള്‍ട്രാ ഹൈ-സ്പീഡ് മാഗ്നറ്റിക് ലെവിറ്റേഷന്‍ (മാഗ്ലെവ്) എന്നിയപ്പെടുന്ന ഈ ട്രെയിന്‍ പരീക്ഷണ ഓട്ടം വിജയകരമായി പൂര്‍ത്തിയാക്കിയെന്നാണ് റിപ്പോര്‍ട്ട്.
ചൈന എയ്റോസ്പേസ് സയന്‍സ് ആന്‍ഡ് ഇന്‍ഡസ്ട്രി കോര്പ്പറേഷന് ലിമിറ്റഡാണ് ഇത് നിര്‍മ്മിക്കുന്നത്. ഷാന്‍സിയില്‍ സ്ഥിതി ചെയ്യുന്ന ടെസ്റ്റ് സോണിലായിരുന്നു ഈ മാഗ്ലേവ് ട്രെയിന്റെ പരീക്ഷണം . രണ്ട് കിലോമീറ്റര്‍ നീളമുള്ള പൈപ്പ് ലൈനിനുള്ളില്‍ വാക്വം നിലനിര്‍ത്തിയാണ് ട്രെയിന്‍ ഓടിച്ചത്. ഭാവിയില്‍, ഹാങ്ഷൗവിനും ഷാങ്ഹായ്ക്കും ഇടയില്‍ ഈ ട്രെയിന്‍ ഓടിക്കും.

ഈ വേഗതയില്‍, ചൈനയുടെ ഒരു കോണില്‍ നിന്ന് മറ്റൊന്നിലേക്ക് ഏതാനും മണിക്കൂറുകള്‍ക്കുള്ളില്‍ യാത്ര ചെയ്യാം. മണിക്കൂറില്‍ 623 കിലോമീറ്റര്‍ വേഗത്തിലാണ് ഇപ്പോള്‍ പരീക്ഷണം നടത്തിയത്. ഇപ്പോള്‍ ട്രെയിന്റെ പ്രാഥമിക പരിശോധനകള്‍ നടത്തുകയാണെന്ന് കാസിക് ശാസ്ത്രജ്ഞന് ലി പിംഗ് പറഞ്ഞു. നിലവില്‍ ചൈനയില്‍ ഓടുന്ന അതിവേഗ ബുള്ളറ്റ് ട്രെയിനുകളുടെ പരമാവധി വേഗത മണിക്കൂറില്‍ 350 കിലോമീറ്ററാണ്
