ടൊറോന്റോ: താപനില കുറയുന്നതിനാൽ പുതുവർഷ ദിനത്തിൽ ടൊറോന്റോയിൽ നാല് വാമിംഗ് സെന്ററുകൾ തുറക്കാൻ തീരുമാനം. താപനില -5 C എത്തുമ്പോഴോ പ്രത്യേക കാലാവസ്ഥ മുന്നറിയിപ്പ് എൻവയൺമെന്റ് കാനഡ നൽകുമ്പോഴോ വാമിംഗ് സെന്ററുകൾ തുറന്നു പ്രവർത്തിക്കും. എൻവയൺമെന്റ് കാനഡയുടെ അഭിപ്രായത്തിൽ ചെറിയ തോതിലുള്ള മഞ്ഞുവീഴ്ച്ചയ്ക്കും ഇവിടെ സാധ്യതയുണ്ട്.

വൈകുന്നേരം 5 മണിക്കാണ് വാമിംഗ് സെന്ററുകൾ തുറക്കുക. 75 എലിസബത്ത് സെന്റ്, 15 ഒലിവ് അവന്യൂ., 885 സ്കാർബ്റോ ഗോൾഫ് ക്ലബ് റോഡ്., 136 സ്പാഡിന റോഡ് എന്നിവിടങ്ങളിലാണ് വാമിംഗ് സെന്ററുകൾ തുറക്കുന്നത്.
