Wednesday, November 18, 2026

ഒന്റാരിയോയിൽ ശബ്ദമലിനീകരണം സൃഷ്ടിക്കുന്ന വാഹനങ്ങൾക്ക് പിഴ കൂട്ടുന്നു; കുറഞ്ഞ പിഴ 200 ഡോളറാകും

ടൊറന്റോ: അമിത ശബ്ദമുണ്ടാക്കുന്ന വാഹനങ്ങൾക്കെതിരെ പിഴ വർധിപ്പിക്കാൻ ഒന്റാരിയോ സർക്കാർ. നിലവിലെ കുറഞ്ഞ പിഴയായ 60 ഡോളർ 200 ഡോളറായി ഉയർത്താനാണ് നിർദേശം. പരമാവധി പിഴയായ 1,000 ഡോളറിൽ മാറ്റമുണ്ടാകില്ല.

ഗതാഗത മന്ത്രി പ്രഭ്മീത് സർക്കാരിയ ഇന്നാണ് പുതിയ നിർദേശം അവതരിപ്പിച്ചത്. ഹൈവേ ട്രാഫിക് ആക്ടിൽ ഭേദഗതി വരുത്തുന്നതിലൂടെ അമിതവും അനാവശ്യവുമായ വാഹനശബ്ദത്തിനെതിരായ നടപടികൾ ശക്തമാക്കുകയാണ് ലക്ഷ്യം.

വാഹനങ്ങളുടെ അമിത ശബ്ദം അടിയന്തര വാഹനങ്ങളുടെ സൈറണുകളും കാൽനടയാത്രക്കാർക്കുള്ള മുന്നറിയിപ്പുകളും കേൾക്കുന്നതിന് തടസ്സമാകുമെന്നും ഡ്രൈവർമാരുടെ ശ്രദ്ധ തെറ്റിച്ച് അപകടസാധ്യത വർധിപ്പിക്കുമെന്നും മന്ത്രി പറഞ്ഞു.

ആവർത്തിച്ച് നിയമലംഘനം നടത്തുന്നവരെ നിയന്ത്രിക്കാനും പുതിയ നിയമഭേദഗതി സഹായിക്കുമെന്നാണ് സർക്കാരിന്റെ നിലപാട്. അമിത ശബ്ദമുള്ള വാഹനങ്ങളെ കണ്ടെത്താൻ ഓട്ടോമേറ്റഡ് നോയിസ് ക്യാമറകൾ ഉപയോഗിക്കണമെന്ന നിർദേശവും ടൊറന്റോ സിറ്റി കൗൺസിലിൽ നേരത്തെ ഉയർന്നിരുന്നു.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!