Friday, May 29, 2026

2024ല്‍ കാനഡ അപൂര്‍വ പൂര്‍ണ്ണ സൂര്യഗ്രഹണത്തിന് സാക്ഷ്യം വഹിക്കും

2024ല്‍ കാനഡ പൂര്‍ണ്ണ സൂര്യഗ്രഹണത്തിന് സാക്ഷ്യം വഹിക്കും.
ഏപ്രില്‍ 8 തിങ്കളാഴ്ച ഈ അപൂര്‍വ കാഴ്ച കാനഡയുടെ ചില ഭാഗങ്ങളില്‍ ദൃശ്യമാകും. 52 വര്‍ഷത്തിനിടെ ആദ്യമായാണ് പൂര്‍ണ്ണ സൂര്യഗ്രഹണത്തിന് കാനഡ സാക്ഷ്യം വഹിക്കുന്നത്.

നാസയുടെ കണക്കനുസരിച്ച് ഈ സമ്പൂര്‍ണ സൂര്യഗ്രഹണത്തിന്റെ പാത മെക്‌സിക്കോയുടെ പസഫിക് തീരത്ത് ഏകദേശം രാവിലെ 11:07ന് ആംഭിക്കും. അവിടെ നിന്ന് ടെക്‌സസിലൂടെയും യുണൈറ്റഡ് സ്റ്റേറ്റ്‌സിലൂടെയും സഞ്ചരിച്ച് ഉച്ചകഴിഞ്ഞ് തെക്കന്‍ ഒന്റാറിയോയുടെ ഭാഗങ്ങളില്‍ പ്രവേശിക്കും. വൈകുന്നേരം 5:16 ഓടെ ന്യൂഫിന്‍ലന്‍ഡില്‍ സൂര്യഗ്രഹണം ദൃശ്യമാകും.

പടിഞ്ഞാറന്‍ കാനഡ ഈ വരാനിരിക്കുന്ന ഗ്രഹണത്തിന്റെ നേരിട്ടുള്ള പാതയിലല്ലെങ്കിലും ആല്‍ബര്‍ട്ടയുടെ ഭൂരിഭാഗങ്ങളിലും ഈ സമ്പൂര്‍ണ്ണ സൂര്യഗ്രഹണം ദൃശ്യമാകും. 1932ല്‍ കെബെക്കിലും 1379ല്‍ മോണ്‍ട്രിയലിലുമാണ് അവസാനമായി പൂര്‍ണ്ണ ഗ്രഹണം ഉണ്ടായത്. അടുത്തത് ഏകദേശം 80 വര്‍ഷത്തിനുളളില്‍ 2106-ല്‍ ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!