ഓട്ടവ : പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ ദേശീയ സുരക്ഷാ കാര്യങ്ങളിൽ പുതിയ ഒരു പ്രധാന സഹായിയെ നിയമിച്ചു. 2024 ജനുവരി 27 മുതൽ നതാലി ജി ഡ്രൂയിൻ ആണ് തന്റെ അടുത്ത ദേശീയ സുരക്ഷാ, രഹസ്യാന്വേഷണ ഉപദേഷ്ടാവ് എന്ന് ട്രൂഡോ പ്രഖ്യാപിച്ചു. ട്രൂഡോ അധികാരത്തിലെത്തിയതിന് ശേഷമുള്ള അദ്ദേഹത്തിന്റെ ഏഴാമത്തെ ദേശീയ സുരക്ഷാ ഉപദേഷ്ടാവാണ് നതാലി ജി ഡ്രൂയിൻ.

ഫെഡറൽ ബ്യൂറോക്രസിയിലെ ഉന്നത ഓഫീസായ പ്രിവി കൗൺസിൽ ഓഫീസിന്റെ (പിസിഒ) ഡെപ്യൂട്ടി ക്ലാർക്ക് എന്ന നിലയിലും ഡ്രൂയിൻ പ്രവർത്തിക്കും. പൊതുപ്രവർത്തകയായ ഡ്രൂയിൻ യൂണിവേഴ്‌സിറ്റി ലാവൽ പൂർവ്വ വിദ്യാർത്ഥിയാണ്. കെബെക്ക് ബാറിലെ അംഗം, 2017 ൽ നീതിന്യായ വകുപ്പിന്റെ ഡെപ്യൂട്ടി മന്ത്രി, ഡെപ്യൂട്ടി അറ്റോർണി ജനറൽ എന്നീ നിലകളിൽ സേവനമനുഷ്ഠിച്ചു.