Wednesday, May 6, 2026

പ്രോജക്റ്റ് ഹൈഡ്രജൻ: ഗ്രേറ്റർ ടൊറൻ്റോയിൽ വൻ മയക്കുമരുന്ന് വേട്ട, 34 പേർ അറസ്റ്റിൽ

ടൊറൻ്റോ : ഗ്രേറ്റർ ടൊറൻ്റോ മേഖലയിലുടനീളം തോക്ക്-മയക്കുമരുന്ന് കള്ളക്കടത്ത് നടത്തുന്ന സംഘത്തെക്കുറിച്ചുള്ള അന്വേഷണത്തിൽ 34 പ്രതികളെ അറസ്റ്റ് ചെയ്തതായി ദുർഹം റീജനൽ പൊലീസ് അറിയിച്ചു. 44 എന്നറിയപ്പെടുന്ന ഒരു സംഘവുമായി ബന്ധപ്പെട്ട് പ്രോജക്റ്റ് ഹൈഡ്രജൻ എന്ന പേരിൽ 2029 ഏപ്രിലിൽ ആരംഭിച്ച അന്വേഷണത്തിലാണ് പ്രതികളെ പിടികൂടിയത്. 18 നും 53 നും ഇടയിൽ പ്രായമുള്ള മുപ്പത്തിനാല് പ്രതികൾക്കെതിരെ ആകെ 139 കുറ്റങ്ങൾ ചുമത്തിയിട്ടുണ്ട്.

44 സംഘത്തിന്‍റെ പ്രവർത്തനങ്ങൾ ദുർഹം മേഖലയ്ക്ക് അപ്പുറം വടക്കൻ ഒൻ്റാരിയോ, വിനിപെഗ് വരെ വ്യാപിച്ചുകിടക്കുന്നതാണെന്ന് അന്വേഷണ ഉദ്യോഗസ്ഥർ വെളിപ്പെടുത്തി. അന്വേഷണത്തിന്‍റെ ഭാഗമായി ദുർഹം മേഖല, ടൊറൻ്റോ, ലിൻഡ്സെ, യോർക്ക് മേഖല, പീൽ മേഖല, വിനിപെഗ് എന്നിവിടങ്ങളിൽ അറുപത്തിയൊന്ന് റെയ്ഡുകൾ നടത്തി. പ്രതികളിൽ 10 അനധികൃത തോക്കുകളും 27 ലക്ഷം ഡോളർ വിലമതിക്കുന്ന മയക്കുമരുന്നും 200,000 ഡോളർ കനേഡിയൻ കറൻസിയും പിടിച്ചെടുത്തതായി പൊലീസ് അറിയിച്ചു. അറസ്റ്റ് ചെയ്യപ്പെട്ട 34 പ്രതികളിൽ 14 പേർ ഇതിനകം കോടതി ഏർപ്പെടുത്തിയ വ്യവസ്ഥകളിൽ തടവിലായിരുന്നു. അവരിൽ നാലുപേർ പരോളിൽ ആണെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!