Wednesday, October 15, 2025

അയോധ്യയിലേക്ക് കരിമരുന്നുമായി പോയ ട്രക്കിന് തീപ്പിടിച്ചു

truck carrying fireworks catches fire uttar pradesh ayodhya

ലഖ്‌നൗ: തമിഴ്‌നാട്ടില്‍നിന്ന് അയോധ്യയിലേക്ക് കരിമരുന്നുമായി പോയ ട്രക്കിന് തീപ്പിടിച്ചു. ഉത്തര്‍പ്രദേശിലെത്തിയ വാഹനത്തിന് ചൊവ്വാഴ്ച രാത്രിയാണ് തീപ്പിടിച്ചതെന്ന് അധികൃതര്‍ അറിയിച്ചു.

ഉന്നാവ് പൂര്‍വ കോട്‌വാലിയിലെ ഖാര്‍ഗി ഖേഡ ഗ്രാമത്തില്‍വെച്ചാണ് അപകടമുണ്ടായത്. മൂന്ന് മണിക്കൂറിലേറെ നേരമെടുത്താണ് തീ കെടുത്താന്‍ സാധിച്ചതെന്ന് അധികൃതര്‍ പറഞ്ഞു.

ജനുവരി 22-ന് നടക്കുന്ന രാമക്ഷേത്ര പ്രതിഷ്ഠാച്ചടങ്ങിനോടനുബന്ധിച്ചുള്ള ആഘോഷപരിപാടികള്‍ക്കുള്ള കരിമരുന്നാണ് വാഹനത്തിലുണ്ടായിരുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. എന്നാല്‍, ഇക്കാര്യം ഒദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല. തീപ്പിടിത്തത്തിന്റെ കാരണം വ്യക്തമല്ല. അപകടത്തില്‍ ആര്‍ക്കും പരുക്കില്ലെന്നാണ് റിപ്പോര്‍ട്ട്.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!