Monday, August 18, 2025

ഓസ്‌ട്രേലിയക്ക് ഭീഷണിയായി വിഷ ഉറുമ്പുകള്‍

venomous fire ant menace australia

വെള്ളപ്പൊക്കത്തിന് പിന്നാലെ ഓസ്‌ട്രേലിയക്ക് ഭീഷണിയായി വിഷ ഉറുമ്പുകള്‍. മാരക കീടങ്ങളുടെ പട്ടികയില്‍പ്പെടുന്ന ഫയര്‍ ആന്റുകള്‍ ഓസ്‌ട്രേലിയയിലുണ്ടായ വെള്ളപ്പൊക്കത്തോടെ പലയിടങ്ങളിലും വ്യാപിക്കുകയായിരുന്നു. ഉറുമ്പുകള്‍ ചെറിയകൂട്ടങ്ങളായി വെള്ളത്തിലൂടെ സഞ്ചരിക്കുന്നതിന്റെ ദൃശ്യങ്ങളും വൈറലാണ്. ഇത്തരത്തിലാണ് ഇവ വെള്ളപ്പൊക്കത്തെ അതിജീവിച്ചത്. ആളുകളെ കൊല്ലാന്‍ ശേഷിയുള്ള മാരകവിഷമാണ് ഇവ കടിച്ചാല്‍ ശരീരത്തിലെത്തുക. ഇതോടെ ജനങ്ങളും ആശങ്കയിലാണ്. കാറ്റിന്റെ സഹായത്തോടെ ജലാശയങ്ങളിലൂടെ സഞ്ചരിച്ചാണ് ഇവ ഓരോ പ്രദേശങ്ങളിലായി എത്തിപ്പെടുന്നത്.

ആവാസ വ്യവസ്ഥകളെയും ജൈവ വൈവിധ്യങ്ങളെയും പ്രതികൂലമായി ബാധിച്ചിരിക്കുകയാണ് ഇവയുടെ സാന്നിദ്ധ്യം. രൂക്ഷമായ കാലാവസ്ഥ മൂലം പ്രതിസന്ധിയിലായ ക്വീന്‍സ്ലാന്‍ഡ്, ന്യൂ സൌത്ത് വെയില്‍സ് മേഖലയിലാണ് ഉറുമ്പുകളുടെ ശല്യം രൂക്ഷമായിരിക്കുന്നത്. ദക്ഷിണ അമേരിക്കന്‍ സ്വദേശിയായ ഇവ 2001ലാണ് മനുഷ്യ ശ്രദ്ധയില്‍പ്പെടുന്നത്. ബ്രിസ്‌ബേനിലെ 700000 ഹെക്ടര്‍ കരിമ്പ് തോട്ടം ചുരുങ്ങിയ സമയത്തിനുള്ളില്‍ നശിപ്പിച്ച ചരിത്രം ഈ ഉറുമ്പുകള്‍ക്ക് ഉണ്ട്. ഇവ ദക്ഷിണ അമേരിക്കയില്‍ നിന്നും ഓസ്‌ട്രേലിയയില്‍ എത്തിപ്പെട്ടത് എങ്ങനെയെന്ന് ഇപ്പോഴും വ്യക്തമല്ല. കപ്പല്‍ കണ്ടെയ്‌നറുകള്‍ വഴിയാകാം എന്നാണ് നിഗമനം. സ്ഥലം നിറയ്ക്കാനായി കൊണ്ടുവരുന്ന മണ്ണിലൂടെയാണ് ഇവയുടെ വലിയ രീതിയിലെ വ്യാപനം നടക്കുന്നതെന്നാണ് ഗവേഷകര്‍ വിശദമാക്കുന്നത്. ശത്രുക്കള്‍ ഇല്ലാത്തതും സ്വാഭാവികമായി ഇവയെ മറ്റ് ജീവികള്‍ ആഹാരമാക്കാത്തതും ഓസ്‌ട്രേലിയയില്‍ ഇവയുടെ എണ്ണവും വര്‍ധിപ്പിക്കുന്നു.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!