ഓട്ടവ : പ്രശസ്ത പാരാ ആൽപൈൻ സ്കീയിങ് ചാമ്പ്യൻ മാക് മാർക്കോക്സ് (26) വിരമിക്കൽ പ്രഖ്യാപിച്ചു. ഒന്റാരിയോ സൂ സെ മാരി സ്വദേശി മാക് മാർക്കോക്സ് മൂന്ന് സ്വർണ്ണം ഉൾപ്പെടെ ആറ് പാരാലിമ്പിക് മെഡലുകളും അഞ്ച് ലോക കിരീടങ്ങളും നേടിയിട്ടുണ്ട്.

2017 ൽ ലോക ചാമ്പ്യൻഷിപ്പിൽ അഞ്ച് മത്സരങ്ങളിൽ നാലിലും മാർക്കോക്സ് സ്വർണം നേടിയിരുന്നു. 2019-20ൽ കളിച്ച എട്ട് ലോകകപ്പ് മത്സരങ്ങളിലും അദ്ദേഹം വിജയിച്ചു.
കാൽമുട്ട് ശസ്ത്രക്രിയയും നടുവിനേറ്റ പരുക്കും കാരണം മാസങ്ങളുടെ പരിശീലനവും റേസിംഗും നഷ്ടപ്പെട്ടിട്ടും 2022-ലെ ബെയ്ജിംഗിലെ പാരാലിമ്പിക് ഗെയിംസിൽ അദ്ദേഹം വെള്ളി നേടി.
നാലാം വയസ്സിൽ സ്കീയിംഗ് ആരംഭിച്ച മാർക്കോക്സിന് ഒൻപതാം വയസ്സിൽ സ്റ്റാർഗാർഡ് മാക്യുലർ ഡീജനറേഷൻ മൂലം കാഴ്ച നഷ്ടപ്പെട്ടു. പിന്നീട് സഹോദരൻ ബില്ലി ജോ ആയിരുന്നു അദ്ദേഹത്തിന്റെ വഴികാട്ടി.
