ലണ്ടൻ ഒൻ്റാരിയോ : ലണ്ടൻ യൂത്ത് ക്ലബ്ബിൻ്റെ ഔദ്യോഗിക ഉദ്ഘാടനം ഫെബ്രുവരി 10 ശനിയാഴ്ച വൈകിട്ട് അഞ്ചു മണിക്ക് നടക്കും. ക്നാനായ കാത്തലിക് ചർച്ച് ഹാളിൽ വച്ചാണ് ഉദ്ഘാടനം. പർപ്പിൾ ഡി ജെ അവതരിപ്പിക്കുന്ന ഡി ജെ, നിരവധി യുവകലാകാരന്മാർ അണിനിരക്കുന്ന കലാപ്രകടനങ്ങൾ എന്നിവ ഉദ്ഘാടന ചടങ്ങിന് മാറ്റുകൂട്ടും.

ലണ്ടൻ ഒൻ്റാരിയോയിലെയും സമീപ പ്രദേശങ്ങളിലെയും യുവജനങ്ങളുടെ കൂട്ടായ്മയായാണ് ലണ്ടൻ യൂത്ത് ക്ലബ്ബ് പ്രവർത്തനം ആരംഭിച്ചത്. രാജ്യാന്തര വിദ്യാർത്ഥികളുടെ നിരവധി പ്രശ്നങ്ങളിൽ സജീവമായി ഇടപെട്ട് ചുരുങ്ങിയ നാളുകൾ കൊണ്ട് ലണ്ടൻ യൂത്ത് ക്ലബ്ബ് ശ്രദ്ധേയമായ ഒരു സംഘടന ആയി മാറി. ഇന്ന് നിരവധി യുവജന പ്രവർത്തകർ ഉള്ള ഒരു സംഘടന കൂടിയാണ് ലണ്ടൻ യൂത്ത് ക്ലബ്ബ്.
ഉദ്ഘാടന ചടങ്ങിന്റെ ടിക്കറ്റുകൾക്കായി ബന്ധപ്പെടുക : +1 548-388-3038, +1 226-261-2655.
