Sunday, August 16, 2026

വിൻസ്റ്റൺ ചർച്ചിലിൻ്റെ മോഷ്ടിക്കപ്പെട്ട ഛായാചിത്രം താൻ വാങ്ങിയിരുന്നെന്ന് നിക്കോള കാസിനെല്ലി

ഓട്ടവ: വിൻസ്റ്റൺ ചർച്ചിലിൻ്റെ മോഷ്ടിക്കപ്പെട്ട ഛായാചിത്രം താൻ വാങ്ങിയിരുന്നെന്ന്
ഇറ്റാലിയൻ അഭിഭാഷകൻ നിക്കോള കാസിനെല്ലി.ബ്രിട്ടീഷ് നേതാവിൻ്റെ മോഷ്ടിക്കപ്പെട്ട ഛായാചിത്രം തിരികെ നൽകുന്ന ചടങ്ങിൽ പങ്കെടുക്കാൻ തീരുമാനിച്ചതായും നിക്കോള പറഞ്ഞു.2022 മെയ് മാസത്തിലാണ് ഓൺലൈൻ ലേലത്തിൽ 5,292 ബ്രിട്ടീഷ് പൗണ്ടിന് കാസിനെല്ലി ഈ ഛായാചിത്രം വാങ്ങിയത്.തുടർന്ന് ഒക്ടോബറിൽ, ഓട്ടവയിലെ ഒരു മോഷണത്തെ കുറിച്ച് അന്വേഷണം നടക്കുന്നതായും ഈ ഛായാചിത്രം വിൽക്കുകയോ കൈമാറുകയോ ചെയ്യരുതെന്ന് ലേലശാലയിൽ നിന്ന് നിർദേശം നൽകിയിരുന്നതായും കാസിനെല്ലി പറഞ്ഞു.

2021 ക്രിസ്മസ് ദിനത്തിനും 2022 ജനുവരി 6 നും ഇടയിലാണ് ആഡംബര ഹോട്ടലിൽ നിന്ന് “ദി റോറിംഗ് ലയൺ” മോഷ്ടിക്കപ്പെട്ടത്. പകരം ആ ചിത്രത്തിനോട് സാദൃശ്യമുള്ള മറ്റൊരു ചിത്രം അവിടെ സ്ഥാപിച്ചിരുന്നു.എന്നാൽ ഓഗസ്റ്റിൽ ഒരു ഹോട്ടൽ തൊഴിലാളിയാണ് ഫ്രെയിമിന്റെ തൂക്കത്തിലെ വ്യത്യാസം കണ്ടെത്തി ചിത്രം മോഷണം പോയെന്ന് മനസിലാക്കിയതെന്ന് പൊലീസ് പറഞ്ഞു.അതേസമയം കോവിഡ് -19 ഏറ്റവും തീവ്രമായ സാഹചര്യത്തിലാണ് ചിത്രം മോഷണം പോയതെന്ന് ഫെയർമോണ്ട് ചാറ്റോ ലോറിയറിൻ്റെ ജനറൽ മാനേജർ ജെനിവീവ് ഡുമാസ് പറഞ്ഞു. 1941-ൽ ഓട്ടവ ഫോട്ടോഗ്രാഫർ യൂസഫ് കർഷ് പകർത്തിയ ഈ ചിത്രം വീണ്ടെടുക്കാൻ വർഷങ്ങൾ നീണ്ട തിരച്ചിലിനൊടുവിലാണ് പൊലീസിന് സാധിച്ചത്.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!