ടൊറന്റോ: ജൂലൈ 14-ന് കാറ്റ് ലേക്ക് ഫസ്റ്റ് നേഷനിലെ വെയർഹൗസിൽ ഉണ്ടായ തീവെയ്പ്പുമായി ബന്ധപ്പെട്ട് രണ്ട് യുവാക്കളെ അറസ്റ്റ് ചെയ്തു. തീപിടിത്തത്തിൽ 5 ലക്ഷം ഡോളറിൻ്റെ നാശനഷ്ടമുണ്ടായതായാണ് കണക്ക്. 14 ഉം 19 വയസ്സുള്ള കൗമാരക്കാരാണ് തീവെയ്പ്പിന് പിന്നിലെന്ന് പൊലീസ് കണ്ടെത്തി. ബാക്ക് റോഡിലെ 100 ബ്ലോക്കിൽ പുലർച്ചെയാണ് തീപിടിത്തമുണ്ടായത്.

തീ അണയ്ക്കാൻ ശ്രമിച്ചെങ്കിലും നിരവധി നിർമ്മാണ സാമഗ്രികൾ പൂർണ്ണമായും കത്തിനശിച്ചിരുന്നു. വീടുപണിക്കായുള്ള നിർമ്മാണ സാമഗ്രികളാണ് ഇവിടെ സൂക്ഷിച്ചിരുന്നത്. നിഷ്നവ്ബെ അസ്കി പൊലീസിൻ്റെ ക്രൈം യൂണിറ്റ് കേസ് അന്വേഷിക്കുകയും രണ്ട് പ്രതികളെ അറസ്റ്റ് ചെയ്യുകയുമായിരുന്നു.
