എഗ്ലിന്റൺ വെസ്റ്റിന് സമീപം കുത്തേറ്റ സ്ത്രീക്ക് ഗുരുതരമായി പരിക്കേറ്റതായി ടൊറന്റോ പോലീസ് അറിയിച്ചു. മാർലി അവന്യൂവിലെ എഗ്ലിന്റൺ അവന്യൂവിൽ രാത്രി എട്ടുമണിക്ക് ശേഷമാണ് സംഭവം.
പരിക്കേറ്റ സ്ത്രീ തന്നെ ഒരു ബസ് ഡ്രൈവറുടെ അടുത്തേക്ക് ഓടിച്ചെന്നു തനിക്ക് കുത്തേറ്റതായി പറഞ്ഞതായി പോലീസ് പറഞ്ഞു. തുടർന്ന് ഡ്രൈവർ പോലീസിനെ വിളിച്ച് സംഭവം അറിയിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ സ്ത്രീയെ ട്രോമ സെന്ററിലേക്ക് മാറ്റി.
കൂടുതൽ വിവരങ്ങളൊന്നും ലഭിച്ചിട്ടില്ലെന്ന് പോലീസ് പറഞ്ഞു.