Wednesday, November 4, 2026

ഗാസയിൽ ഇസ്രയേൽ ആക്രമണം: 55 പേ​ർ കൊ​ല്ല​പ്പെ​ട്ടു

ഗാസയിൽ 24 മ​ണി​ക്കൂ​റി​നി​ടെ ഇ​സ്ര​യേ​ൽ ആ​ക്ര​മ​ണ​ത്തി​ൽ 55 പേ​ർ കൊ​ല്ല​പ്പെ​ട്ടതായി റിപ്പോർട്ട്. ലെബ​ന​ൻ ത​ല​സ്ഥാ​ന​മാ​യ ബെയ്‌റൂട്ടിൽ പത്തിലേ​റെ ആ​ക്ര​മ​ണ​മു​ണ്ടാ​യി.

മ​ധ്യ ഗാസയി​ലെ നു​സൈ​റ​ത്ത് അ​ഭ​യാ​ർ​ഥി ക്യാ​മ്പി​ൽ ആ​ളു​ക​ളെ പാ​ർ​പ്പി​ച്ചി​രു​ന്ന സ്കൂ​ളി​​​ന്റെ ക​വാ​ട​ത്തി​ൽ ഇ​സ്ര​യേ​ൽ സേ​ന ന​ട​ത്തി​യ ആ​ക്ര​മ​ണ​ത്തി​ൽ 10 പല​സ്തീ​നി​ക​ൾ കൊ​ല്ല​പ്പെ​ട്ടു. നു​സൈ​റ​ത്തി​ലെ വി​വി​ധ കേ​ന്ദ്ര​ങ്ങ​ളി​ൽ ഇ​സ്ര​യേ​ൽ ഷെ​ല്ലാ​ക്ര​മ​ണം ന​ട​ക്കു​ന്നു​ണ്ട്. തെ​ക്ക​ൻ ഗാസയി​ലെ ഖാ​ൻ യൂ​നി​സി​ന് സ​മീ​പം അ​ൽ മ​വാ​സി​യി​ൽ വാ​ഹ​ന​ത്തി​നു​നേ​രെ ഇ​സ്ര​യേ​ൽ സേ​ന ന​ട​ത്തി​യ ആ​ക്ര​മ​ണ​ത്തി​ൽ മൂ​ന്നു​പേ​ർ കൊ​ല്ല​പ്പെ​ട്ടു.

ലെബ​ന​നി​ലെ ആ​രോ​ഗ്യ പ്ര​വ​ർ​ത്ത​ക​ർ​ക്കും ആ​രോ​ഗ്യ സ്ഥാ​പ​ന​ങ്ങ​ൾ​ക്കും നേ​രെ ഇ​സ്ര​യേ​ൽ ആ​ക്ര​മ​ണം വ​ർ​ധി​ക്കു​ന്ന​തി​ൽ ലോ​കാ​രോ​ഗ്യ സം​ഘ​ട​ന ആ​ശ​ങ്ക രേ​ഖ​​പ്പെ​ടു​ത്തി. 55 ആ​ക്ര​മ​ണ​ങ്ങ​ളാ​ണ് ഇ​തു​വ​രെ സ്ഥി​രീ​ക​രി​ച്ച​തെ​ന്ന് ഡ​ബ്ല്യു​എ​ച്ച്ഒ പ്ര​തി​നി​ധി മാ​ർ​ഗ​ര​റ്റ് ഹാ​രി​സ് പ​റ​ഞ്ഞു. യ​ഥാ​ർ​ഥ സം​ഖ്യ ഇ​തി​ലും കൂ​ടു​ത​ലാ​യേ​ക്കാ​മെ​ന്നും അ​വ​ർ കൂ​ട്ടി​ച്ചേ​ർ​ത്തു.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!