Friday, May 1, 2026

ശൈത്യകാലം അടുത്തെത്തി: ഓട്ടവയിൽ പാർക്കിങ് നിരോധനം ഉടൻ

Winter weather parking ban can be called at any time

ഓട്ടവ : ശൈത്യകാലം അടുത്തെത്തിയതോടെ ജോലിക്കാർക്ക് സുരക്ഷിതമായി റോഡുകൾ വൃത്തിയാക്കാൻ രാജ്യതലസ്ഥാനത്ത് പാർക്കിങ് നിരോധനം ഉടൻ നിലവിൽ വരും. കനത്ത മഞ്ഞുമഴയോ അല്ലെങ്കിൽ 7 സെൻ്റിമീറ്ററിൽ കൂടുതൽ മഞ്ഞുവീഴ്ചയോ ആരംഭിക്കുന്നതോടെയായിരിക്കും പാർക്കിങ് നിരോധനം പ്രാബല്യത്തിൽ വരുക. സാധാരണ നവംബർ പതിനഞ്ചിനും ഏപ്രിൽ ഒന്നിനും ഇടയിലാണ് ഓട്ടവ നഗരത്തിൽ പാർക്കിങ് നിരോധനം നടപ്പിലാക്കുന്നത്.

ഡ്രൈവർമാർ നിയമങ്ങൾ പാലിച്ചില്ലെങ്കിൽ, പിഴ ഈടാക്കും. എന്നാൽ, റെസിഡൻഷ്യൽ പാർക്കിങ് പെർമിറ്റ് ഉള്ളവരെ നിരോധനത്തിൽ നിന്നും ഒഴിവാക്കും. രാത്രി പാർക്കിങ് നിരോധനം രാത്രി ഏഴ് മുതൽ രാവിലെ ഏഴുവരെ ആയിരിക്കും. പകൽസമയത്തെ നിരോധനം രാവിലെ പത്തിന് ആരംഭിച്ച് വൈകിട്ട് ഏഴിന് അവസാനിക്കും.

cansmiledental

നിരോധന സമയത്ത് വാഹനങ്ങൾ പാർക്ക് ചെയ്യാൻ സാധിക്കുന്ന സ്ഥലങ്ങൾ:

  • റിവർവ്യൂ (ഏൾ ആംസ്ട്രോങ്ങിൽ)
  • ഇന്നൊവേഷൻ (ഇന്നവേഷൻ ഡ്രൈവിൽ)
  • ചാപ്പൽ ഹിൽ
  • നേപ്പിയൻ വുഡ്സ് (സ്ട്രാൻഡ്ഹെർഡ് ഡ്രൈവിൽ)
  • ഗ്രീൻബോറോ
  • ലീട്രിം
  • ഈഗിൾസൺ (പടിഞ്ഞാറ് ഭാഗം)

മുനിസിപ്പൽ സ്ഥലങ്ങൾ

  • Richelieu Vanier കമ്മ്യൂണിറ്റി സെൻ്റർ
  • ലൂയിസ് കെമ്പ് അരീന
  • W. എർസ്കിൻ ജോൺസൺ അരീന
  • Cardelrec Recreation Complex Goulbourn
  • റോൺ കോൾബസ് ലേക്സൈഡ് സെൻ്റർ
  • Pinecrest റിക്രിയേഷൻ കോംപ്ലക്സ്
  • Nepean Sportsplex
  • ഗ്രീൻബോറോ ലൈബ്രറി
  • ഏൾ ആംസ്ട്രോംഗ് അരീന
  • ഡോ ജോൺ ഹോപ്സ് പാർക്ക്
  • സണ്ണിസൈഡ് ലൈബ്രറി
  • ജിം ഡറെൽ റിക്രിയേഷൻ കോംപ്ലക്സ്
  • ഓസ്‌ഗുഡ് കമ്മ്യൂണിറ്റി സെൻ്ററും സ്റ്റുവർട്ട് ഹോംസ് അരീനയും
  • മാനോട്ടിക് ലൈബ്രറി
  • ഫ്രെഡ് ബാരറ്റ് അരീന
  • ഹസൽഡീൻ ലൈബ്രറി
  • ഹണ്ട് ക്ലബ്-റിവർസൈഡ് പാർക്ക് കമ്മ്യൂണിറ്റി സെൻ്റർ
  • സാൻഡി ഹിൽ അരീന
  • റൂത്ത് ഇ ഡിക്കിൻസൺ ലൈബ്രറി
  • ടോണി ഗ്രഹാം റെക് കോംപ്ലക്സ്
  • മിൻ്റോ റിക്രിയേഷൻ കോംപ്ലക്സ്
  • റേ ഫ്രീൽ റിക്രിയേഷൻ കോംപ്ലക്സ്
  • ടോം ബ്രൗൺ അരീന
  • സ്ട്രാത്കോണ പാർക്ക്
  • ജൂൾസ് മോറിൻ പാർക്ക്
  • സെൻ്റർപോയിൻ്റ് പാർക്ക്

രാത്രി പാർക്കിങ്

  • ബൈവാർഡ് മാർക്കറ്റ് ഗാരേജ്
  • ഡൽഹൗസി ഗാരേജ്
  • സിറ്റി ഹാൾ ഗാരേജ്
  • ഗ്ലൗസെസ്റ്റർ ഗാരേജ് (രാത്രി 9 മുതൽ രാവിലെ 8:30 വരെ)
  • ഗ്ലെബ് ഗാരേജ് (രാവിലെ 12 മുതൽ രാവിലെ 8 വരെ)
  • സിർ പാർക്കിങ് ഏരിയ (വൈകിട്ട് 6 മണി മുതൽ രാവിലെ 8:30 വരെ)
  • നോർത്ത് റിവർ റോഡ് പാർക്കിങ് ലോട്ട് (വൈകിട്ട് 6 മണി മുതൽ രാവിലെ 8:30 വരെ)

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!