Saturday, March 14, 2026

വളർന്നു വളർന്നു ഈഫൽ ടവർ…

പാരീസ് : അതിപ്രശസ്തമായ ഈഫൽ ടവർ വീണ്ടും വളർന്നിരിക്കുകയാണ്. കഴിഞ്ഞ ദിവസം ആറ് മീറ്റർ (ഇരുപതടിയോളം) ഉയരമാണ് ഈഫൽ ടവറിന് വർധിച്ചിരിക്കുന്നത്. ടവറിന് മുകളില്‍ പുതിയ കമ്മ്യൂണിക്കേഷന്‍ ആന്‍റിന സ്ഥാപിച്ചതോടെയാണ്‌ ഈഫൽ ടവറിന്‍റെ ഉയരം വര്‍ധിച്ചത്. പുതിയ ആന്‍റിന സ്ഥാപിക്കപ്പെട്ടതോടെ ഈഫല്‍ ടവറിന്‍റെ ഉയരം 330 മീറ്റർ ആയെന്നു മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.

ഹെലികോപ്റ്ററിന്‍റെ സഹായത്തോടെയാണ് ടവറിന് മുകളിൽ ആന്‍റിന സ്ഥാപിച്ചത്. 133 വര്‍ഷത്തെ ഈഫൽ ടവറിന്‍റെ ചരിത്രത്തിൽ ശാസ്ത്ര പുരോഗതി അവിഭാജ്യ ഘടകമാണ് ഈഫൽ ടവര്‍ കമ്പനിയുടെ പ്രസിഡന്‍റ് ജീന്‍ ഫ്രാങ്കോയിസ് മാര്‍ട്ടിന്‍സ് പറഞ്ഞു.

“ഇത് ഒരു ചരിത്ര നിമിഷമാണ്, കാരണം ഈഫൽ ടവറിന്‍റെ ഉയരം വർധിക്കുകയാണ്, അത് അത്ര സാധാരണമല്ല,” ജീന്‍ ഫ്രാങ്കോയിസ് മാര്‍ട്ടിന്‍സ് പറഞ്ഞു. “ഇരുപതാം നൂറ്റാണ്ടിന്‍റെ തുടക്കത്തിൽ റേഡിയോ കണ്ടുപിടിച്ചത് മുതൽ ഈ നിമിഷം വരെ, പതിറ്റാണ്ടുകളോളം, ഈഫൽ ടവർ എല്ലാ റേഡിയോ സാങ്കേതികവിദ്യയുടെയും പങ്കാളിയാണ്.”- മാർട്ടിൻസ് കൂട്ടിച്ചേർത്തു.

1889 മാർച്ച് 31ന് ഈഫൽ ടവർ ഉദ്ഘാടനം ചെയ്യുമ്പോൾ 312 മീറ്റർ (1,024 അടി) ആയിരുന്നു ഉയരം. പിന്നീട് ആന്‍റിനകൾ സ്ഥാപിച്ചതോടെ ഉയരം വർധിക്കുകയായിരുന്നു. 1789-ലെ ഫ്രഞ്ച് വിപ്ലവത്തിന്‍റെ നൂറാം വാർഷികാഘോഷങ്ങളോടനുബന്ധിച്ച്,1889 മെയ് 6 മുതൽ ഒക്ടോബർ 31 വരെ നടന്ന എക്സ്പൊസിഷൻ യൂണിവേഴ്സല്ലെ എന്ന പ്രദർശനത്തിനു വേണ്ടിയാണ്‌ ഈഫൽ ടവർ നിർമ്മിച്ചത്. ഇന്ന് ലോകത്തിൽ ഏറ്റവും കൂടുതൽ വിനോദ സഞ്ചാരികൾ സന്ദർശനം നടത്തുന്ന സ്ഥലങ്ങളിലൊന്നാണ് ഈഫൽ ടവർ.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!