ഹാലിഫാക്സ് : നോവസ്കോഷയിൽ പെട്രോൾ, ഡീസൽ വില വർധിച്ചു. പെട്രോൾ വില ലിറ്ററിന് 2.7 സെൻറ് വർധിച്ച് 158.4 സെൻറ് ആയി. ഡീസൽ വില ലിറ്ററിന് 0.6 സെൻറ് വർധിച്ച് 172.5 സെൻ്റായി.

പ്രവിശ്യയിൽ ഒരു വർഷം മുമ്പ് പെട്രോൾ വില ലിറ്ററിന് 1.62 ഡോളറും ഡീസൽ വില ലിറ്ററിന് 1.99 ഡോളറുമായിരുന്നു.
