ഓട്ടവ : ഇറക്കുമതി തീരുവ 25% ഉയർത്തുമെന്ന നിയുക്ത യുഎസ് പ്രസിഡൻ്റ് ഡോണൾഡ് ട്രംപിന്റെ തീരുമാനത്തിൽ അടിയന്തര ചർച്ച വേണമെന്ന് പ്രതിപക്ഷ നേതാവും കൺസർവേറ്റീവ് പാർട്ടി ലീഡറുമായ പിയേർ പൊളിയേവ്. ഈ തീരുമാനം നടപ്പിലായാൽ അതിനെ കാനഡ എങ്ങനെ നേരിടുമെന്നതിനെക്കുറിച്ച് ട്രൂഡോ സർക്കാരിന് വ്യക്തമായ പദ്ധതികളൊന്നുമില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

നിർദിഷ്ട 25% താരിഫുകൾ കാനഡയുടെ സമ്പദ്വ്യവസ്ഥയേയും കാനഡയിലെ തൊഴിലാളികളെയും സാരമായി ബാധിക്കുമെന്ന് അദ്ദേഹം മുന്നറിയിപ്പ് നൽകി. ഇറക്കുമതി തീരുവ വർധനയെ തുടർന്നുള്ള തൊഴിലാളികളിലും സമ്പദ്വ്യവസ്ഥയിലും ചെലുത്തുന്ന ആഘാതം ചെറുക്കാൻ കാനഡയ്ക്ക് വ്യക്തമായ പദ്ധതി വേണമെന്നും പിയേർ പറയുന്നു.
