Saturday, May 16, 2026

ആം ആദ്‌മിയുടെ ക്ഷേമപദ്ധതി വാഗ്ദാനങ്ങൾ വ്യാജമെന്ന് കോൺഗ്രസ് ; ഇങ്ങനെയെങ്കിൽ ഇന്ത്യ സഖ്യത്തിൽ കോൺഗ്രസ് വേണ്ടെന്ന് ആം ആദ്‌മി

ഡൽഹയിൽ നിയമസഭാ തിരഞ്ഞെടുപ്പിനു മുന്നോടിയായി ഭരണകക്ഷിയായ ആം ആ്ദമി പാര്‍ട്ടി പുറത്തിറക്കിയ പ്രകടന പത്രിക വ്യാജവാഗ്ദാനളുടെതാണെന്ന് ആക്ഷേപിച്ച കോണ്‍ഗ്രസ് നേതാവ് അജയ്മാക്കനെതിരെ നടപടിയെടുത്തില്ലെങ്കില്‍ ഇന്ത്യ സഖ്യത്തില്‍ നിന്നും കോണ്‍ഗ്രസിനെ പുറത്താക്കണമെന്ന് തങ്ങള്‍ ആവശ്യപ്പെടുമെന്ന് ആം ആദ്മി പാര്‍ട്ടി. അരവിന്ദ് കെജ്‌രിവാളിനെതിരെ കോൺഗ്രസ് പരാതി നൽകിയതാണ് എഎപിയെ ചൊടിപ്പിച്ചതെന്ന് പറയുന്നു. വ്യാജമായ ക്ഷേമപദ്ധതി വാഗ്ദാനങ്ങൾ നൽകി ആം ആദ്മി ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുകയും കബളിപ്പിക്കുകയും ചെയ്തുവെന്ന് കോൺഗ്രസ് ആരോപിച്ചിരുന്നു. മലിനീകരണം,ജനങ്ങൾക്കുള്ള സൗകര്യങ്ങൾ, ക്രമസമാധാനം തുടങ്ങിയ വിവിധ വിഷയങ്ങളിൽ പാലിക്കാത്ത വാഗ്ദാനങ്ങളും കെടുകാര്യസ്ഥതയും ആരോപിച്ച് കോൺഗ്രസ് ബുധനാഴ്ച 12 പോയിൻ്റുള്ള ധവളപത്രം പുറത്തിറക്കുകയും ചെയ്തു.

ജൻലോക്പാൽ സമരത്തിലൂടെയാണ് ആം ആദ്‌മി പാർട്ടി അധികാരത്തിൽ വന്നതെന്നും എന്നാൽ അഴിമതി വിരുദ്ധ ഓംബുഡ്‌സ്മാനെ നിയോഗിക്കുതിൽ പരാജയപ്പെട്ടെന്നും അരവിന്ദ് കെജ്‌രിവാളിനെതിരെ എഐസിസി ട്രഷറർ അജയ് മാക്കൻ വാർത്താസമ്മേളനത്തിൽ ആഞ്ഞടിക്കുകയും ചെയ്തിരുന്നു. ഇതെല്ലാമാണ് ആം ആദ്‌മിയെ പ്രകോപിപ്പിച്ചത്.
ഡൽഹി തിരഞ്ഞെടുപ്പിന് മുന്നോടിയായി പ്രതിപക്ഷ ഐക്യത്തിന് വലിയ തിരിച്ചടിയായേക്കാവുന്ന ഈ സംഭവവികാസത്തിൽ കോൺഗ്രസിനെ നീക്കം ചെയ്യുന്നതിനെക്കുറിച്ച് ഇന്ത്യ സഖ്യത്തിലെ മറ്റ് പാർട്ടികളുമായി ആലോചിക്കുമെന്ന് ആം ആദ്മി പാർട്ടി എം പി സഞ്ജയ് സിങ് വാർത്താസമ്മേളനത്തിൽ പറഞ്ഞിരിക്കയാണ്.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!