ബുധനാഴ്ച പുലർച്ചെ തായ്‌വാൻ തീരത്ത് 6.6 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം ഉണ്ടായതായി യുഎസ് ജിയോളജിക്കൽ സർവേ അറിയിച്ചു.
ആളപായമോ പരിക്കുകളോ വലിയ നാശനഷ്ടങ്ങളോ റിപ്പോർട്ട് ചെയ്തിട്ടില്ല.
ഹുവാലിയൻ സിറ്റിയിൽ നിന്ന് 70 കിലോമീറ്റർ തെക്ക് ഭാഗത്താണ് 6.6 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം ഉണ്ടായതെന്ന് യുഎസ്ജിഎസ് പറഞ്ഞു.
പുലർച്ചെ 1.06ന് റിക്ടർ സ്‌കെയിലിൽ 5.4 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം അനുഭവപ്പെട്ടതായി തായ്‌വാനിലെ സെൻട്രൽ വെതർ ബ്യൂറോ അറിയിച്ചു. തായ്‌പേയിയിലെ സോങ്‌ഷാൻ ജില്ലയിൽ പുലർച്ചെ 1:40 (1740 ജിഎംടി) ഓടെ ഭൂചലനം ഉണ്ടായതായി എഎഫ്‌പി റിപ്പോർട്ട് ചെയ്തു.
രണ്ട് ടെക്‌റ്റോണിക് പ്ലേറ്റുകൾ കൂടി ചേർന്ന് ദ്വീപ് സ്ഥിതി ചെയ്യുന്നതിനാൽ തായ്‌വാനിൽ പതിവായി ഭൂകമ്പങ്ങൾ ഉണ്ടാകാറുണ്ട്.
ജനുവരിയിൽ കിഴക്കൻ തീരത്ത് 6.2 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് തായ്‌വാനിൽ അവസാനമായി അനുഭവപ്പെട്ടത്. എന്നാൽ വ്യാപകമായ നാശനഷ്ടങ്ങളോ ആളപായമോ ഉണ്ടായതായി റിപ്പോർട്ടില്ല. 2021 ഒക്ടോബറിൽ വടക്കുകിഴക്കൻ യിലാനിൽ 6.5 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം ഉണ്ടായി.