Friday, March 13, 2026

കാൻസസ് സിറ്റിയിൽ ക്ഷയരോഗം പടരുന്നു

Tuberculosis outbreak in Kansas City grows

കാൻസസ് : കാൻസസ് സിറ്റിയിൽ ക്ഷയരോഗ (ടിബി) ബാധിതരുടെ എണ്ണം വർധിക്കുന്നതായി ആരോഗ്യ ഉദ്യോഗസ്ഥർ. യുണൈറ്റഡ് സ്റ്റേറ്റ്സിൽ ഇതുവരെ രേഖപ്പെടുത്തിയിട്ടുള്ളതിൽ വച്ച് ഏറ്റവും വലിയ രോഗവ്യാപനമാണിത്. ജനുവരി 24 വരെ, കാൻസസ് സിറ്റിയിലെ വയാൻഡോട്ടെ, ജോൺസൺ കൗണ്ടികളിൽ 67 പേർക്ക് ക്ഷയരോഗം അഥവാ ടിബി റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. കൂടാതെ 384 പേരെ നിരീക്ഷിച്ച് വരികയാണെന്നും കാൻസസ് ഡിപ്പാർട്ട്‌മെൻ്റ് ഓഫ് ഹെൽത്ത് ആൻ്റ് എൻവയൺമെൻ്റ് റിപ്പോർട്ട് ചെയ്തു. കഴിഞ്ഞ വർഷമാണ് രോഗബാധ ആരംഭിച്ചതെന്ന് കാൻസസ് ആരോഗ്യ പരിസ്ഥിതി വകുപ്പ് അറിയിച്ചു. എന്നാൽ, അണുബാധയുടെ ഉറവിടം വ്യക്തമല്ല. അതേസമയം പൊതുജനങ്ങൾക്ക് അപകടസാധ്യത കുറവാണെന്ന് ഡിപ്പാർട്ട്‌മെൻ്റ് വക്താവ് പറഞ്ഞു. 2024 മുതൽ, കാൻസസ് സിറ്റി, കാൻസസ്, മേഖലയിൽ 79 അണുബാധകൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ടെന്ന് കാൻസസ് ആരോഗ്യ പരിസ്ഥിതി വകുപ്പ് അറിയിച്ചു. സിഡിസിയുടെ കണക്കനുസരിച്ച് യുഎസിൽ കഴിഞ്ഞ വർഷം 8,649 ക്ഷയരോഗ കേസുകളും 2023 ൽ 9,606 കേസുകളും രേഖപ്പെടുത്തിയിട്ടുണ്ട്.

വായുവിലൂടെ പടരുന്ന ക്ഷയരോഗം, സാധാരണയായി ശ്വാസകോശത്തെ ബാധിക്കുന്ന ഒരു ബാക്ടീരിയ മൂലമാണ് ഉണ്ടാകുന്നത്. എന്നാൽ മസ്തിഷ്കം പോലുള്ള ശരീരത്തിൻ്റെ മറ്റ് ഭാഗങ്ങളെയും ബാധിക്കുമെന്ന് യുഎസ് സെൻ്റർ ഫോർ ഡിസീസ് കൺട്രോൾ ആൻഡ് പ്രിവൻഷൻ പറയുന്നു. ചികിത്സിച്ചില്ലെങ്കിൽ മാരകമായേക്കാം. രോഗലക്ഷണങ്ങൾ ഉണ്ടാക്കാതെ വർഷങ്ങളോളം ശരീരത്തിൽ ജീവിക്കാൻ കഴിയുന്ന ക്ഷയരോഗ അണുക്കൾക്ക് യഥാവിധി ചികിത്സ ലഭിക്കാതെ വരുമ്പോൾ ആളുകൾക്ക് എപ്പോൾ വേണമെങ്കിലും ക്ഷയരോഗം ഉണ്ടാകാം.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!