ജിദ്ദ: പഴക്കം ചെന്ന കെട്ടിടങ്ങൾ ഉടനടി പൊളിച്ച് നീക്കാൻ ഉടമകൾക്ക് നോട്ടീസ് നൽകി.351 കെട്ടിടങ്ങളാണ് പൊളിച്ച് മാറ്റാൻ ഉത്തരവിട്ടിരിക്കുന്നത്. ജിദ്ദയിലെ ഫൈസാലിയ, റബ്‌വ ജില്ലകളിലെ കെട്ടിടങ്ങളാണ് പൊളിച്ച് നീക്കേണ്ടത്ത്. കെട്ടിടങ്ങളുടെ പരിസരത്ത് താമസിക്കുന്നവരുടെ ജീവനും സ്വത്തിനും സംരക്ഷണം നൽകാനുള്ള ശ്രമത്തിന്റെ ഭാഗമായാണ് ഈ നടപടി.
കൂടാതെ, ഫൈസലിയയിൽ 263 ജീർണിച്ച കെട്ടിടങ്ങളും റബ്‌വ പരിസരങ്ങളിൽ 88 കെട്ടിടങ്ങളുമാണുള്ളതെന്ന് അധികൃതർ നടത്തിയ പരിശോധനയിൽ കണ്ടെത്തിയിരുന്നു.
നഗരത്തിന്റെ വിവിധ പ്രദേശങ്ങളിൽ തകർന്നുവീഴാൻ സാധ്യതയുള്ള കെട്ടിടങ്ങളുടെ അവസ്ഥ നിരീക്ഷിക്കാനായി കെട്ടിടങ്ങൾ പരിശോധിക്കുന്നതിനുള്ള ശ്രമങ്ങൾ ഊർജിതമാക്കിയതായി മേയർ ചൂണ്ടിക്കാട്ടി. തകർന്നുവീഴാൻ സാധ്യതയുള്ള കെട്ടിടങ്ങൾ പൊളിച്ചുമാറ്റാൻ ലക്ഷ്യമിട്ട് എമർജൻസി–ക്രൈസിസ് ജനറൽ വകുപ്പ് നടത്തിയ ക്യാംപെയ്നിലാണ് നടപടികൾ.