Wednesday, October 15, 2025

ഫെഡറൽ സർക്കാർ ആക്ഷൻ പ്ലാൻ ഫലപ്രദം: കാനഡയിൽ വാഹനമോഷണം കുറയുന്നു

As number of auto thefts drops nationally

എഡ്മിന്‍റൻ : മുൻ വർഷത്തെ അപേക്ഷിച്ച് 2024-ൽ കാനഡയിലുടനീളമുള്ള സ്വകാര്യവാഹനമോഷണ നിരക്ക് കുറഞ്ഞതായി റിപ്പോർട്ട്. വാഹനമോഷണത്തെ ചെറുക്കാൻ ഫെഡറൽ സർക്കാരിന്‍റെ പുതിയ നടപടികൾ കാരണം രാജ്യത്തുടനീളമുള്ള വാഹനമോഷണത്തിൽ 19% ഇടിവാണ് ഉണ്ടായിട്ടുള്ളത്. വിവിധ പൊലീസ് ഏജൻസികൾ തമ്മിലുള്ള ഏകോപനം വർധിപ്പിക്കുക, തുറമുഖങ്ങളിലെ ഷിപ്പിങ് കണ്ടെയ്‌നറുകളുടെ എക്സ്-റേ സ്കാനിങ് ശക്തിപ്പെടുത്തുക, ശക്തമായ ക്രിമിനൽ ശിക്ഷ ഏർപ്പെടുത്തുക തുടങ്ങിയ പുതിയ നടപടികൾ വാഹനമോഷണം കുറയ്ക്കാൻ കാരണമായി.

2023-ൽ നിന്നും എഴുപത്തിനായിരത്തിൽ അധികം കുറഞ്ഞ് കാനഡയിൽ കഴിഞ്ഞ വർഷം അമ്പത്തിഏഴായിരത്തിലധികം സ്വകാര്യ പാസഞ്ചർ വാഹനങ്ങളാണ് മോഷ്ടിക്കപ്പെട്ടത്. പ്രധാനമായും കാറുകൾ, വാനുകൾ, എസ്‌യുവികൾ എന്നിവയാണ് മോഷ്ടാക്കൾ ലക്ഷ്യം വെക്കുന്നത്. മോഷ്ടിച്ച വാഹനങ്ങളിൽ പലതും കുറ്റകൃത്യങ്ങൾ ചെയ്യാൻ ഉപയോഗിക്കുകയാണ് പതിവ്. അവ കുറ്റകൃത്യങ്ങൾക്ക് ശേഷം ഉപേക്ഷിക്കുകയും ചെയ്യുന്നതായി അധികൃതർ പറയുന്നു. എന്നാൽ, അത്യാഢംബര വാഹനങ്ങൾ വിദേശ രാജ്യങ്ങളിലേക്ക് കയറ്റി അയക്കുകയും ചെയ്യുന്നതായി ഇൻഷുറൻസ് ക്രൈം വാച്ച്ഡോഗ് ആയ ഇക്വിറ്റ് അസോസിയേഷൻ്റെ റിപ്പോർട്ട് വ്യക്തമാക്കുന്നു. എന്നാൽ, വാഹനമോഷ്ടാക്കൾ ആൽബർട്ടയെ ലക്ഷ്യം വെക്കുന്നതായി പുതിയ കണക്കുകൾ സൂചിപ്പിക്കുന്നു. ആൽബർട്ടയിൽ കള്ളന്മാർ പഴയ ട്രക്കുകളെ ഉപേക്ഷിച്ച് പുത്തൻ കാറുകളിലേക്കും അത്യാഢംബര വാഹനങ്ങളെയും ലക്ഷ്യം വെക്കുന്നതായി അസോസിയേഷൻ റിപ്പോർട്ട് ചെയ്യുന്നു.

ദേശീയ റിക്കവറി നിരക്ക് 2024-ൽ 60 ശതമാനമായി കുറഞ്ഞതായി ഇക്വിറ്റ് അസോസിയേഷൻ്റെ ഇൻവെസ്റ്റിഗേറ്റീവ് സർവീസ് വൈസ് പ്രസിഡൻ്റ് ബ്രയാൻ ഗാസ്റ്റ് പറയുന്നു. 2023ൽ ഇത് ഏകദേശം 56 ശതമാനമായിരുന്നു. അതേസമയം 2022-ലും 2023-ലും യഥാക്രമം 87, 85 ശതമാനമായിരുന്ന ആൽബർട്ടയിലെ മോഷ്ടിച്ച വാഹനങ്ങളുടെ വീണ്ടെടുക്കൽ നിരക്ക് 2024-ൽ 77 ശതമാനമായി കുറഞ്ഞു. ഇത് തെറ്റായ VIN രജിസ്ട്രേഷനുകൾ കാരണമാണെന്ന് റിപ്പോർട്ട് കുറ്റപ്പെടുത്തുന്നു. മൺട്രിയോൾ ഉൾപ്പെടെയുള്ള കിഴക്കൻ തുറമുഖങ്ങളിൽ നിന്ന് ആൽബർട്ടയിൽ നിന്നും മോഷ്ടിച്ച വാഹനങ്ങളുടെ എണ്ണത്തിൽ വർധന ഉണ്ടായിട്ടുണ്ടെന്നും ബ്രയാൻ ഗാസ്റ്റ് പറഞ്ഞു.

ഫെഡറൽ ഗവൺമെൻ്റ് കഴിഞ്ഞ മെയ് മാസത്തിൽ വാഹനമോഷണം നിയന്ത്രിക്കാൻ ആക്ഷൻ പ്ലാൻ ആരംഭിച്ചതോടെ ഒൻ്റാരിയോയിലും കെബെക്കിലും വാഹനമോഷണത്തിൽ കുറവുണ്ടായിരുന്നു. വാഹനമോഷണത്തിൽ ഏറ്റവും വലിയ പ്രാദേശിക കുറവ് രേഖപ്പെടുത്തിയത് കെബെക്കിലാണ്. പ്രവിശ്യയിൽ 2023-ൽ 15,000 ആയിരുന്നത് കഴിഞ്ഞ വർഷം 10,000 ആയി കുറഞ്ഞു. ഒൻ്റാരിയോയിൽ വാഹന മോഷണങ്ങളുടെ എണ്ണം 2023-ലെ 30,000-ൽ നിന്ന് 2024-ൽ 25,000 ആയി കുറഞ്ഞു. ബ്രിട്ടിഷ് കൊളംബിയ, ആൽബർട്ട, സസ്കാച്വാൻ, മാനിറ്റോബ എന്നിവിടങ്ങളിലെ വാഹന മോഷണങ്ങളിൽ 13% ഇടിവ് രേഖപ്പെടുത്തി. അറ്റ്ലാൻ്റിക് പ്രവിശ്യകളിൽ 2023 ലും 2024 ലും 2,000 വാഹനങ്ങൾ മോഷ്ടിക്കപ്പെട്ടതായി രേഖപ്പെടുത്തിയിട്ടുണ്ട്.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!