ഓട്ടവ : മാർക്ക് കാർണിയുടെ നേതൃത്വ പ്രചാരണത്തിനായി 19 ലക്ഷം ഡോളറിലധികം സംഭാവന സ്വരൂപിച്ചതായി വക്താവ് പറഞ്ഞു. പതിനൊന്നായിരത്തിലധികം ആളുകളിൽ നിന്നാണ് ഈ തുക സ്വരൂപിച്ചത്. ലിബറൽ നേതൃത്വ സ്ഥാനാർത്ഥികൾ രണ്ടാഴ്ചയിലൊരിക്കൽ ചീഫ് ഇലക്ടറൽ ഓഫീസർക്ക് റിപ്പോർട്ടുകൾ സമർപ്പിക്കേണ്ടതുണ്ട്. ഫെബ്രുവരി 9 വരെ ലഭിച്ച സംഭാവനകൾ ഉൾപ്പെടുന്ന റിപ്പോർട്ട് മാർക്ക് കാർണിയുടെ സംഘം അടുത്തിടെ സമർപ്പിച്ചു.

ക്രിസ്റ്റിയ ഫ്രീലാൻഡിന്റെ പ്രചാരണത്തിനായും നിരവധി ഫണ്ട്‌റൈസറുകൾ സംഘടിപ്പിച്ചിട്ടുണ്ട്. എന്നാൽ എത്ര പണം സ്വരൂപിച്ചുവെന്ന് അവർ വെളിപ്പെടുത്തിയിട്ടില്ല. ഫ്രാങ്ക് ബെയ്‌ലിസ് പ്രചാരണത്തിലൂടെ 350,000 ഡോളറിലധികം സമാഹരിച്ചതായും വെള്ളിയാഴ്ച വരെ ലിബറൽ പാർട്ടിക്ക് അന്തിമ നിക്ഷേപം സമർപ്പിച്ചതായും അദ്ദേഹത്തിന്റെ പ്രതിനിധി വ്യക്തമാക്കി. നേതൃത്വമത്സരത്തിന് ഇനി മൂന്ന് ആഴ്ചകൾ മാത്രമാണ് അവശേഷിക്കുന്നത്.
