മൺട്രിയോൾ : നഗരത്തിലെ പാർക്കിൽ മഞ്ഞുമൂടിയ വാഹനത്തിനുള്ളിൽ വയോധികനെ മരിച്ച നിലയിൽ കണ്ടെത്തി. കാർബൺ മോണോക്സൈഡ് വിഷബാധയാണ് മരണകാരണമെന്ന് കരുതുന്നു. ചൊവ്വാഴ്ച രാവിലെ എട്ടുമണിയോടെ പാർക്ക്-എക്‌സ്റ്റൻഷനിലെ ഷാംപഗ്നൂർ അവന്യൂവിനടുത്തുള്ള ബോൾ അവന്യൂവിൽ നിർത്തിയിട്ടിരുന്ന കാറിൽ ഒരാൾ അബോധാവസ്ഥയിൽ കിടക്കുന്നതായി വിവരം ലഭിച്ചതായി പൊലീസ് പറയുന്നു.

സംഭവസ്ഥലത്ത് എത്തിയ ഉദ്യോഗസ്ഥർ, സ്നോ ബാങ്കിൽ കുടുങ്ങി കാറിനുള്ളിൽ 57 വയസ്സുള്ള ഒരാളെ കണ്ടെത്തി. കാറിൻ്റെ പുകക്കുഴൽ മഞ്ഞ് മൂടിയിരുന്നിരുന്നു. ഇതുകാരണം പുക വാഹനത്തിനുള്ളിൽ നിറഞ്ഞതായി പൊലീസ് പറയുന്നു. കാർബൺ മോണോക്സൈഡ് വിഷബാധയാണ് കാരണമെന്ന് മരണകാരണമെന്ന് കരുതുന്നുണ്ടെങ്കിലും മറ്റു വിവരങ്ങളും അന്വേഷിക്കുന്നുണ്ട്. ശരീരത്തിൽ അക്രമത്തിൻ്റെ പാടുകളൊന്നും കണ്ടെത്തിയില്ല. വരും ദിവസങ്ങളിൽ പോസ്റ്റ്‌മോർട്ടം നടത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.
