മൺട്രിയോൾ : നോൺ-കെബെക്ക് ലൈസൻസ് പ്ലേറ്റുകൾ ഉള്ള വാഹനങ്ങൾ ആരെങ്കിലും ഉപയോഗിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടാല്‍ റിപ്പോർട്ട് ചെയ്യണമെന്ന് ഗാറ്റിനോ പൊലീസ് സർവീസ് (SPVG). മൂന്ന് മാസത്തിലേറെ നോൺ-കെബെക്ക് ലൈസൻസ് പ്ലേറ്റുകൾ ഉപയോഗിക്കുന്ന മറ്റ് പ്രവിശ്യക്കാരുണ്ടെങ്കിൽ പൊലീസിൽ അറിയിക്കാൻ കെബെക്ക് നിവാസികൾക്ക് നിർദേശം നൽകിയിട്ടുണ്ട്.

മറ്റ് പ്രവിശ്യകളിൽ നിന്നും കെബിക്കിലെത്തുന്ന പുതിയ താമസക്കാർ മൂന്ന് മാസത്തിനുള്ളിൽ സൊസൈറ്റി ഡി എൽ അഷ്വറൻസ് ഓട്ടോമൊബൈൽ ഡു കെബെക്കിൽ (SAAQ) തങ്ങളുടെ വാഹനങ്ങൾ രജിസ്റ്റർ ചെയ്യണമെന്ന് പ്രവിശ്യാ നിയമം അനുശാസിക്കുന്നു. ഇത്തരത്തിൽ രജിസ്റ്റർ ചെയ്തില്ലെങ്കിൽ 200 ഡോളർ പിഴ ഈടാക്കും. 90 ദിവസത്തിൽ കൂടുതൽ പ്രവിശ്യയ്ക്ക് പുറത്തുള്ള ലൈസൻസ് പ്ലേറ്റുകൾ ഉള്ള വാഹനങ്ങൾ കണ്ടാൽ 3-1-1 എന്ന നമ്പറിൽ ബന്ധപ്പെടണമെന്ന് ഗാറ്റിനോ പൊലീസ് ബുധനാഴ്ച പുറത്തിറക്കിയ വാർത്താക്കുറിപ്പിൽ ആവശ്യപ്പെട്ടു. മാർച്ച് മുതൽ ഈ സേവനം പ്രാബല്യത്തിൽ വരും.