ഓട്ടവ : അലർജി സാധ്യത മുൻനിർത്തി നിരവധി Soo ബ്രാൻഡ് ബീഫ് ജെർക്കി ഉൽപ്പന്നങ്ങൾ തിരിച്ചു വിളിച്ച് കനേഡിയൻ ഫുഡ് ഇൻസ്പെക്ഷൻ ഏജൻസി (CFIA). ഈ ഉൽപ്പന്നങ്ങളിൽ കടുക് അടങ്ങിയിട്ടുണ്ടെന്നും അവ ചില ഉപഭോക്താക്കൾക്ക് അലർജിക്ക് കാരണമാകുമെന്നും ഏജൻസി പറയുന്നു. Soo Curry Flavoured Beef Jerky (85 ഗ്രാം), Soo Satay Beef Jerky (85 g), Soo Satay Beef Jerky (170 g), Soo Satay Beef Jerky (454 g) എന്നിവയാണ് തിരിച്ചു വിളിച്ച ഉൽപ്പന്നങ്ങൾ.

തിരിച്ചുവിളിച്ച ഉൽപ്പന്നങ്ങൾ ആൽബർട്ട, ബ്രിട്ടിഷ് കൊളംബിയ, ഒൻ്റാരിയോ, കെബെക്ക് കൂടാതെ മറ്റ് പ്രവിശ്യകളിലും പ്രദേശങ്ങളിലും വിതരണം ചെയ്തിട്ടുണ്ട്. ഉപഭോക്താക്കൾ തങ്ങളുടെ ഉൽപ്പന്നങ്ങൾ പരിശോധിക്കുകയും തിരിച്ചു വിളിച്ചവയാണെങ്കിൽ അവ ഉപയോഗിക്കരുതെന്നും CFIA നിർദ്ദേശിച്ചു. തിരിച്ചുവിളിച്ച ഉൽപ്പന്നങ്ങൾ തിരികെ നൽകുകയോ ഉപേക്ഷിക്കുകയോ ചെയ്യണം.