സ്വര്‍ണ വിലയില്‍ കുതിപ്പ് തുടരുന്നു. പവന് 320 രൂപ കൂടി 66,320 രൂപയിലെത്തി. ഗ്രാമിന് 8,290 രൂപയാണ്. രണ്ടാഴ്ചക്കിടെ പവന്റെ വിലയില്‍ 2,800 രൂപയാണ് കൂടിയത്.

ആഗോള വിപണിയില്‍ സ്പോട് ഗോള്‍ഡ് ഒരു ട്രോയ് ഔണ്‍സിന് 3,031.36 ഡോളര്‍ നിലവാരത്തിലാണ് വ്യാപാരം നടക്കുന്നത്. ചൊവാഴ്ച 3,038.26 ഡോളറിലെത്തിയെങ്കിലും നേരിയതോതില്‍ കുറഞ്ഞു. രാജ്യത്തെ കമ്മോഡിറ്റി വിപണിയായ എംസിഎക്സില്‍ 10 ഗ്രാം 24 കാരറ്റ് സ്വര്‍ണത്തിന്റെ വില 88,969 രൂപയായി.
മധ്യേഷ്യയിലെ സംഘര്‍ഷവും ട്രംപിന്റെ താരിഫ് നയവുമാണ് സ്വര്‍ണവിലയിലെ മുന്നേറ്റത്തിന് പിന്നിലെന്നാണ് സാമ്പത്തിക വിദഗ്ദരുടെ വിലയിരുത്തല്‍. യുഎസ് ഫെഡിന്റെ ധനനയ പ്രഖ്യാപനത്തിനായി കാത്തിരിക്കുകയാണ് നിക്ഷേപകര്‍. ട്രംപിന്റെ നയങ്ങള്‍ വിലക്കയറ്റം രൂക്ഷമാക്കുമെന്നാണ് വിലയിരുത്തല്‍. സമീപകാലയളവില്‍ നിരക്ക് കുറയ്ക്കലിന് സാധ്യതയില്ലെന്നാണ് വദഗ്ധരുടെ നിരീക്ഷണം.
