Friday, September 4, 2026

എറ്റോബിക്കോയിൽ യുവാവിന് നേരെ പൊലീസ് വെടിയുതിർത്ത സംഭവം; അന്വേഷണം ആരംഭിച്ചു

ടൊറൻ്റോ : എറ്റോബിക്കോയിൽ യുവാവിനെ പൊലീസ് വെടിവെച്ച സംഭവത്തിൽ അന്വേഷണം ആരംഭിച്ച് പ്രവിശ്യ പൊലീസ് വാച്ച്ഡോഗ്.
ഇന്ന് ഉച്ചകഴിഞ്ഞ് 3 മണിയോടെയാണ് സംഭവം നടന്നത്. മറ്റൊരു കേസന്വേഷണത്തിന്റെ ഭാഗമായി കസ്റ്റഡിയിലെടുത്ത നാല് പ്രതികളുമായി ആശയവിനിമയം നടത്തുന്നതിനിടയിലായിരുന്നു പൊലീസ് ഉദ്യോഗസ്ഥൻ വെടിയുതിർത്തത്. പരിക്കുപറ്റിയ യുവാവിനെ ഉടൻതന്നെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

പ്രവിശ്യയിലെ പ്രത്യേക അന്വേഷണ യൂണിറ്റായ എസ്‌ഐയുവിനെ കൂടുതൽ അന്വേഷണത്തിനായി വിളിപ്പിച്ചിട്ടുണ്ടെന്ന് ടൊറന്റോ പൊലീസ് സർവീസ് അറിയിച്ചു. പൊലീസ്, മറ്റ്‌ മേലധികാരികൾ തുടങ്ങിയവർക്കെതിരായ ആരോപണങ്ങൾ അന്വേഷിക്കുന്ന ഒരു സ്വതന്ത്ര സർക്കാർ ഏജൻസിയാണ് എസ്‌ഐയു.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!