Wednesday, October 15, 2025

യുഎസ് കമ്മീഷന്‍റെ മതസ്വാതന്ത്യ്ര റിപ്പോർട്ട്: പ്രതിഷേധവുമായി ഇന്ത്യ

2025 Annual Report of United States Commission on International Religious Freedom

ന്യൂഡൽഹി : ഇന്ത്യയുടെ വൈവിധ്യമാർന്ന മതസൗഹാർദത്തെ അപകീർത്തിപ്പെടുത്തുന്ന യുഎസ് കമ്മീഷന്‍റെ മതസ്വാതന്ത്യ്ര റിപ്പോർട്ടിനെതിരെ കടുത്ത പ്രതിഷേധം അറിയിച്ച് ഇന്ത്യ. യുഎസ് കമ്മീഷൻ ഓൺ ഇന്‍റർനാഷണൽ റിലിജിയസ് ഫ്രീഡം (USCIRF) പ്രസിദ്ധീകരിച്ച മതസ്വാതന്ത്യ്ര റിപ്പോർട്ട് രാഷ്ട്രീയ പ്രേരിതവും ഏകപക്ഷീയവുമാണെന്ന് വിദേശകാര്യ മന്ത്രാലയ വക്താവ് രൺധീർ ജയ്‌സ്വാൾ ആരോപിച്ചു.

ഇത്തരം ശ്രമങ്ങൾ ഇന്ത്യയുടെ ജനാധിപത്യ മൂല്യങ്ങൾക്കു മേലുള്ള ആക്രമണമാണ്. USCIRF ഇന്ത്യയുടെ മതസ്വാതന്ത്ര്യത്തെ മറികടന്നുള്ള മുൻവിധികളാണ് പ്രചരിപ്പിക്കുന്നതെന്നും എന്നാൽ, ഇത്തരം പ്രസ്താവനകൾ രാജ്യത്തിന്റെ ജനാധിപത്യ പാരമ്പര്യത്തിനെയും മത സൗഹാർദത്തിനെയും ബാധിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ജനാധിപത്യത്തിൻ്റെയും സഹിഷ്ണുതയുടെയും ദീപസ്തംഭമെന്ന നിലയിലുള്ള ഇന്ത്യയുടെ സ്ഥാനം തകർക്കാനുള്ള ഇത്തരം ശ്രമങ്ങൾ വിജയിക്കില്ലെന്നും രൺധീർ ജയ്‌സ്വാൾ പറഞ്ഞു.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!