Wednesday, October 15, 2025

ഫെഡറൽ തിരഞ്ഞെടുപ്പ്: കൺസർവേറ്റീവ് സ്ഥാനാർത്ഥിയായി മിസ്സിസാഗ കൗൺസിലർ

Mississauga councillor takes leave of absence to run in federal election

മിസ്സിസാഗ : വരാനിരിക്കുന്ന ഫെഡറൽ തിരഞ്ഞെടുപ്പിൽ മത്സരിക്കാനൊരുങ്ങി മിസ്സിസാഗ സിറ്റി കൗൺസിലർ സ്യൂ മക്ഫാഡൻ. വാർഡ് 10 സിറ്റി കൗൺസിലറായ സ്യൂ മക്ഫാഡൻ മിസ്സിസാഗ-സ്ട്രീറ്റ്‌സ്‌വിൽ റൈഡിങ്ങിൽ കൺസർവേറ്റീവ് സ്ഥാനാർത്ഥിയായാണ് മത്സരിക്കുന്നത്. കൗൺസിലർ സ്ഥാനത്ത് നിന്നും അവധി എടുത്തതായി സ്യൂ അറിയിച്ചു. എന്നാൽ, ഏപ്രിൽ 28-ന് നടക്കുന്ന തിരഞ്ഞെടുപ്പ് വരെ ജനങ്ങളുടെ പ്രശ്നങ്ങൾ പരിഹരിക്കാൻ വാർഡ് 10 ഓഫീസ് ജീവനക്കാർ തുടരും.

2006 മുതൽ സിറ്റി കൗൺസിലറായ സ്യൂ പീൽ ഡിസ്ട്രിക്റ്റ് സ്കൂൾ ബോർഡിൽ ആറ് വർഷം ട്രസ്റ്റിയായി സേവനമനുഷ്ഠിച്ചിരുന്നു. ലിബറൽ പാർട്ടി അംഗം റെച്ചി വാൽഡെസാണ് നിലവിൽ മിസ്സിസാഗ-സ്ട്രീറ്റ്‌സ്‌വിൽ റൈഡിങ്ങിലെ പാർലമെൻ്റ് അംഗം.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!