Wednesday, September 10, 2025

അപകടസാധ്യത: ടെസ്‌ല സൈബർട്രക്കുകൾ തിരിച്ചുവിളിച്ച് കാനഡ

Tesla Cybertrucks recalled for risk of detaching parts

ഓട്ടവ : ശരിയായി ഘടിപ്പിക്കാത്ത വാഹനഭാഗങ്ങൾ യാത്രക്കിടെ തെറിച്ച് അപകടസാധ്യത വർധിച്ചതിനാൽ ടെസ്‌ല സൈബർട്രക്കുകൾ തിരിച്ചു വിളിച്ചതായി ട്രാൻസ്‌പോർട്ട് കാനഡ. ടെസ്‌ല സൈബർട്രക്കുകളിലെ സ്റ്റെയിൻലെസ് സ്റ്റീൽ ട്രിം പാനൽ ശരിയായി ഘടിപ്പിച്ചിട്ടില്ലെന്നും ഇവ വാഹനത്തിൽ നിന്ന് വേർപ്പെട്ട് റോഡിലെ മറ്റ് ഡ്രൈവർമാർക്ക് അപകടമുണ്ടാക്കുമെന്നും ഏജൻസി പറയുന്നു.

2024, 2025 മോഡൽ 1,995 സൈബർ ട്രക്കുകളാണ് തിരിച്ചുവിളിച്ചിരിക്കുന്നതെന്ന് ട്രാൻസ്‌പോർട്ട് കാനഡ അറിയിച്ചു. എന്നാൽ, 2023 നവംബർ 13-നും 2025 ഫെബ്രുവരി 27-നും ഇടയിൽ നിർമ്മിച്ച വാഹനങ്ങളും ഇതിൽ ഉൾപ്പെടുന്നതായി ടെസ്‌ല റിപ്പോർട്ട് ചെയ്തു. തിരിച്ചുവിളി ബാധിച്ച സൈബർട്രക്കുകളുടെ കാൻട്രെയ്ൽ സൗജന്യമായി മാറ്റിസ്ഥാപിക്കുന്നതിനായി കമ്പനിയുമായി ബന്ധപ്പെടണം. വാഹനഉടമകളെ കമ്പനി ഇമെയിൽ വഴി അറിയിക്കുകയും പ്രസക്തമായ ഭാഗങ്ങൾ മാറ്റിസ്ഥാപിക്കാൻ അവരുടെ സേവന വകുപ്പുമായി ബന്ധപ്പെടാൻ നിർദ്ദേശിക്കുകയും ചെയ്യും, ട്രാൻസ്പോർട്ട് കാനഡ പറയുന്നു. 1-877-798-3752 എന്ന നമ്പറിൽ ടെസ്‌ലയെ ബന്ധപ്പെടാമെന്ന് ട്രാൻസ്‌പോർട്ട് കാനഡ അറിയിച്ചു.

ഈ മാസം ആദ്യം, ഇതേ കാരണത്താൽ ഏകദേശം 46,000 ടെസ്‌ല സൈബർട്രക്കുകൾ തിരിച്ചുവിളിക്കുന്നതായി യുഎസ് നാഷണൽ ഹൈവേ ട്രാഫിക് സേഫ്റ്റി അഡ്മിനിസ്‌ട്രേഷൻ പ്രഖ്യാപിച്ചിരുന്നു.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!