Thursday, March 12, 2026

GST പേയ്‌മെൻ്റ് വിതരണം ഏപ്രിൽ 4-ന്

New GST Payment To Be Sent Canada-Wide On April 4

ഓട്ടവ : ഓരോ കനേഡിയൻ പൗരന്മാരും വളരെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന HST/GST പേയ്‌മെൻ്റ് ഏപ്രിൽ 4-ന് വിതരണം ചെയ്യുമെന്ന് കാനഡ റവന്യൂ ഏജൻസി (CRA) അറിയിച്ചു. നികുതി രഹിത ത്രൈമാസ പേയ്മെന്റായ ചരക്ക് സേവന നികുതി/ഹാർമോണൈസ്ഡ് സെയിൽസ് ടാക്സ് (ജിഎസ്ടി/എച്ച്എസ്ടി) ക്രെഡിറ്റ്, കുറഞ്ഞ മുതൽ മിതമായ വരുമാനമുള്ള വ്യക്തികളെയും കുടുംബങ്ങളെയും സഹായിക്കുന്നതിന് ഉദ്ദേശിച്ചുള്ളതാണ്.

അവിവാഹിതർക്ക് 519 ഡോളർ, വിവാഹിതരായ ദമ്പതികൾക്ക് 680 ഡോളർ, 19 വയസ്സിന് താഴെയുള്ള ഓരോ കുട്ടിക്കും 179 ഡോളർ എന്നിങ്ങനെയായിരിയ്ക്കും GST/HST ക്രെഡിറ്റ് ലഭിക്കുക. 2023-ൽ ഫയൽ ചെയ്ത നികുതിയെ അടിസ്ഥാനമാക്കിയാണ് നിലവിലെ തുക കണക്കാക്കിയിരിക്കുന്നത്. ഏപ്രിൽ 4-ന് GST/HST ക്രെഡിറ്റ് യോഗ്യരായ ഓരോ കനേഡിയൻ പൗരന്മാർക്കും ലഭിക്കും. അടുത്ത പേയ്മെൻ്റുകൾ ജൂലൈ 5-നും ഒക്ടോബർ 3-നും വിതരണം ചെയ്യും. അതേസമയം ജൂലൈ മുതൽ, 2024 നികുതി റിട്ടേൺ അടിസ്ഥാനമാക്കി HST/GST പേയ്‌മെൻ്റ് വർധിക്കും. അവിവാഹിതർക്ക് 533 ഡോളർ, വിവാഹിതരായ ദമ്പതികൾക്ക് 698 ഡോളർ, 19 വയസ്സിന് താഴെയുള്ള ഓരോ കുട്ടിക്കും 184 ഡോളർ എന്നിങ്ങനെയായിരിക്കും തുക വർധിക്കുക.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!