Tuesday, October 14, 2025

സാസ്കറ്റൂണിൽ വീടുകളുടെ വില റെക്കോർഡിൽ: വിൽപ്പനയിൽ 11% വർധന

Saskatoon home prices hit record high: Sales up 11%

സാസ്കറ്റൂൺ : സസ്കാച്വാനിലെ ഏറ്റവും വലിയ നഗരമായ സാസ്കറ്റൂൺ മാർച്ചിൽ വീടുകളുടെ വിലയിൽ പുതിയ റെക്കോർഡ് ഇട്ടു. ഫെബ്രുവരി മാസത്തേക്കാൾ 10,500 ഡോളറിൻ്റെ കുതിപ്പിൽ നഗരത്തിലെ വീടുകളുടെ വില 415,900 ഡോളറായി. കൂടാതെ മാർച്ചിലെ വീടുകളുടെ വിൽപ്പന വർഷം തോറും 11 ശതമാനവും 10 വർഷത്തെ ശരാശരിയേക്കാൾ 13 ശതമാനവും ഉയർന്നതായി സസ്കാച്വാൻ റിയൽറ്റേഴ്‌സ് അസോസിയേഷൻ സിഇഒ ക്രിസ് ഗുരെറ്റ് അറിയിച്ചു. അതേസമയം വിപണിയിലെത്തിയ വീടുകളുടെ എണ്ണം ഒരു ശതമാനം കുറഞ്ഞു.

പ്രവിശ്യാ തലസ്ഥാനമായ റെജൈനയിൽ വീടുകളുടെ വിൽപ്പന മാർച്ചിൽ വർഷം തോറും മൂന്ന് ശതമാനം കുറഞ്ഞെങ്കിലും 10 വർഷത്തെ ശരാശരിയേക്കാൾ 15% ഉയർന്നതായി അസോസിയേഷൻ റിപ്പോർട്ട് ചെയ്തു. അതേസമയം, വർഷം തോറും നാല് ശതമാനം വർധിച്ച് പ്രവിശ്യാ തലസ്ഥാനത്തെ റെസിഡൻഷ്യൽ ബെഞ്ച്മാർക്ക് വില 326,300 ഡോളറിലെത്തി.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!