ഇസ്രയേൽ ബോംബാക്രമണങ്ങളിൽ 62 പലസ്തീൻകാർ കൊല്ലപ്പെട്ടതായി റിപ്പോർട്ട്. ഗാസയിലെ കൂടുതൽ പ്രദേശങ്ങൾ പിടിച്ചെടുക്കാനുള്ള ഇസ്രയേലിന്റെ പദ്ധതിയുടെ ഭാഗമായി റഫയിൽ സൈനികനീക്കം തുടരുന്നതിനിടെയാണിത്. കാണാതായവർക്കുവേണ്ടിയുള്ള തിരച്ചിൽ തുടരുകയാണ്.

ബുധനാഴ്ച അർധരാത്രിക്കുശേഷം സിറിയയുടെ വിവിധ സൈനികത്താവളങ്ങൾ ഇസ്രയേൽ ആക്രമിച്ചു. 5 മേഖലകളിൽ നടത്തിയ ഡസനിലേറെ ബോംബാക്രമണങ്ങളിൽ ഹമാ വ്യോമത്താവളം പൂർണമായി തകർന്നെന്നു സിറിയ വിദേശകാര്യ മന്ത്രാലയം സ്ഥിരീകരിച്ചു. ഡമാസ്കസ്, ഹോംസ് പ്രവിശ്യകളിലെ 14 വ്യോമത്താവളങ്ങളിലാണു ബോംബിട്ടത്.
