Thursday, March 12, 2026

കുട്ടിയെ തട്ടിക്കൊണ്ടുപോയതായി പിതാവിൻ്റെ പരാതി: മാതാവ് അറസ്റ്റിൽ

Woman arrested at Toronto airport after child abduction investigation: police

ടൊറൻ്റോ : ആറുവയസ്സുള്ള മകനോടൊപ്പം കാനഡ വിടാൻ ശ്രമിച്ച യുവതിക്കെതിരെ കേസെടുത്ത് ഒൻ്റാരിയോ പ്രൊവിൻഷ്യൽ പൊലീസ്. ബെക്ക്വിത്ത് ടൗൺഷിപ്പ് സ്വദേശി തൻ്റെ ഭാര്യ തങ്ങളുടെ കുഞ്ഞുമായി രാജ്യം വിടാൻ ശ്രമിക്കുന്നതായി പരാതി നൽകിയതിനെ തുടർന്നാണ് അന്വേഷണം ആരംഭിച്ചത്. ടൊറൻ്റോ പിയേഴ്സൺ എയർപോർട്ടിൽ നിന്നാണ് കുട്ടിയേയും 36 വയസ്സുള്ള യുവതിയെയും കണ്ടെത്തിയത്.

പീൽ റീജനൽ പൊലീസിൻ്റെയും കാനഡ ബോർഡർ സർവീസസ് ഏജൻസിയുടെയും സഹായത്തോടെയാണ് പിയേഴ്‌സൺ വിമാനത്താവളത്തിൽ നിന്നും യുവതിയെയും കുട്ടിയെയും കണ്ടെത്തിയതെന്ന് ലാനാർക്ക് കൗണ്ടി ഒപിപി അറിയിച്ചു. യുവതിക്കെതിരെ തട്ടിക്കൊണ്ടുപോയ കുറ്റമാണ് ചുമത്തിയിരിക്കുന്നത്. ജാമ്യാപേക്ഷ പരിഗണിക്കുന്നതിനായി യുവതി കസ്റ്റഡിയിൽ തുടരുകയാണ്.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!