Friday, March 13, 2026

തീപിടിത്തം: ഷെർവുഡ് പാർക്കിന് സമീപം ആൻ്റണി ഹെൻഡേ ഡ്രൈവ് അടച്ചു

എഡ്മിന്‍റൻ : എഡ്മിന്‍റനും ഷെർവുഡ് പാർക്കിനും ഇടയിൽ പുല്ലിന് തീപിടിച്ചതിനെത്തുടർന്ന് ആൻ്റണി ഹെൻഡേ ഡ്രൈവ് അടച്ചതായി ആൽബർട്ട ആർസിഎംപി അറിയിച്ചു. ഉച്ചക്ക് പന്ത്രണ്ടരയോടെയാണ് പുല്ലിന് തീപിടിച്ചതെന്ന് മൗണ്ടീസ് പറയുന്നു.

തീപിടിത്തത്തെ തുടർന്ന് ബേസ്‌ലൈൻ റോഡിനും വൈ റോഡിനും ഇടയിൽ എഡ്മിന്‍റൻ്റെ റിങ് റോഡും ബന്ധിപ്പിക്കുന്ന മിക്ക റോഡുകളും ഹൈവേകളും അടച്ചതായി അധികൃതർ അറിയിച്ചു. ജീവനക്കാർ തീ അണയ്ക്കുന്നതിനാൽ ജനങ്ങൾ പ്രദേശം ഒഴിവാക്കണമെന്ന് നിർദ്ദേശിച്ചു. വാഹനമോടിക്കുന്നവർ ഇതര വഴികൾ കണ്ടെത്തണമെന്നും അധികൃതർ മുന്നറിയിപ്പ് നൽകി.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!