ഓട്ടവ : 45-ാമത് ഫെഡറൽ തിരഞ്ഞെടുപ്പിലെ മുൻകൂർ വോട്ടെടുപ്പിന്റെ ആദ്യദിനത്തിൽ പോളിങ് ശതമാനത്തിൽ പുതിയ റെക്കോർഡ് സ്ഥാപിച്ചതായി ഇലക്ഷൻസ് കാനഡ. ഫെഡറൽ തെരഞ്ഞെടുപ്പിൽ മുൻകൂർ വോട്ടിങ്ങിനുള്ള നാല് ദിവസങ്ങളിൽ ആദ്യദിനമായ വെള്ളിയാഴ്ച, ഏകദേശം ഇരുപത് ലക്ഷം ആളുകൾ വോട്ട് രേഖപ്പെടുത്തിയതായി ഏജൻസി റിപ്പോർട്ട് ചെയ്തു. 2021-ലെ കഴിഞ്ഞ ഫെഡറൽ തിരഞ്ഞെടുപ്പിൽ ഏകദേശം 58 ലക്ഷം വോട്ടർമാർ മുൻകൂർ വോട്ടെടുപ്പിൽ വോട്ട് രേഖപ്പെടുത്തിയിരുന്നു. ഈ വർഷത്തെ നാല് മുൻകൂർ വോട്ടിങ് പൊതുതിരഞ്ഞെടുപ്പ് തീയതിയായ ഏപ്രിൽ 28-ന് ഒരാഴ്ച മുമ്പ് തിങ്കളാഴ്ച അവസാനിക്കും.

മുൻകൂർ വോട്ടെടുപ്പ് ഔദ്യോഗികമായി ആരംഭിച്ചതോടെ രാജ്യത്തുടനീളമുള്ള നഗരങ്ങളിലെ പോളിങ് സ്റ്റേഷനുകളിൽ വോട്ടർമാരുടെ നീണ്ടനിരയാണ് കണ്ടത്. വോട്ടർമാരെ സഹായിക്കാൻ വരും ദിവസങ്ങളിൽ മാറ്റങ്ങൾ വരുത്തുമെന്ന് ഇലക്ഷൻസ് കാനഡ അറിയിച്ചു.