എഡ്മിന്റൻ : നാല് ടാർഗെറ്റഡ് ഇമിഗ്രേഷൻ പാത്ത് വേകളിലൂടെ പ്രൊവിൻഷ്യൽ ഇമിഗ്രേഷനായി 165 ഉദ്യോഗാർത്ഥികൾക്ക് ഇൻവിറ്റേഷൻ നൽകി ആൽബർട്ട അഡ്വാൻ്റേജ് ഇമിഗ്രേഷൻ പ്രോഗ്രാം (AAIP). അപേക്ഷകരുടെ എക്സ്പിരിയൻസിനും പ്രവിശ്യയിലെ വിവിധ മേഖലകളിലെ തൊഴിൽക്ഷാമം പരിഹരിക്കാനും ഉദ്ദേശിച്ചാണ് നറുക്കെടുപ്പുകൾ നടത്തിയത്.

ഏപ്രിൽ 11-ന് നടന്ന ആൽബർട്ട ഓപ്പർച്യുണിറ്റി സ്ട്രീം നറുക്കെടുപ്പിലൂടെ 108 അപേക്ഷകർക്ക് പ്രവിശ്യ ഇൻവിറ്റേഷൻ നൽകി. ഏപ്രിൽ 15-ന് ടൂറിസം ആൻഡ് ഹോസ്പിറ്റാലിറ്റി സ്ട്രീം നറുക്കെടുപ്പിലൂടെ 33 അപേക്ഷകർക്കും ഏപ്രിൽ 17-ന് ആൽബർട്ട എക്സ്പ്രസ് എൻട്രി സ്ട്രീം – ലോ എൻഫോഴ്സ്മെൻ്റ് പാത്ത് വേകളിലൂടെ നടന്ന നറുക്കെടുപ്പിൽ രണ്ടു ഉദ്യോഗാർത്ഥികൾക്കും ഇൻവിറ്റേഷൻ ലഭിച്ചു. അവസാനമായി ഏപ്രിൽ 22-ന് നടന്ന ആൽബർട്ട എക്സ്പ്രസ് എൻട്രി സ്ട്രീം-ടെക് പാത്ത് വേ നറുക്കെടുപ്പിൽ 22 അപേക്ഷകരെയുമാണ് പ്രവിശ്യ ഇൻവിറ്റേഷൻ നൽകിയത്. ഈ വർഷത്തെ ആദ്യത്തെ ടൂറിസം, ഹോസ്പിറ്റാലിറ്റി സ്ട്രീം നറുക്കെടുപ്പ് നടന്നു എന്നതാണ് ഈ നറുക്കെടുപ്പുകളിൽ ശ്രദ്ധിക്കേണ്ട കാര്യം. കൂടാതെ 2025-ലെ ആക്സിലറേറ്റഡ് ടെക്, ലോ എൻഫോഴ്സ്മെൻ്റ് പാത്ത് വേയുടെ രണ്ടാമത്തെ മാത്രം നറുക്കെടുപ്പും നടന്നു. ഒപ്പം ഏപ്രിൽ 11-ലെ നറുക്കെടുപ്പ് 2025-ലെ ആൽബർട്ട ഓപ്പർച്യുണിറ്റി സ്ട്രീമിന് കീഴിലുള്ള ആദ്യത്തെ പൊതു നറുക്കെടുപ്പ് കൂടിയായിരുന്നു.