ജീമോൻ റാന്നി
ടൊറൻ്റോ : ടൊറൻ്റോയിൽ അന്തരിച്ച കീക്കൊഴുർ ചാലുകുന്നിൽ കൈതക്കുഴിയിൽ മണ്ണിൽ സി എം തോമസിന്റെ (കുഞ്ഞൂഞ്ഞു – 95) സംസ്കാരം മെയ് മൂന്ന് ശനിയാഴ്ച നടക്കും. പൊതുദർശനവും സംസ്കാര ശുശ്രൂഷകളും മെയ് രണ്ട് വെള്ളിയാഴ്ചയാണ്. ഭാര്യ തലവടി ഒറ്റത്തെങ്ങിൽ മറിയാമ്മ തോമസ്. മക്കൾ : അരുൺ തോമസ്, അഞ്ജന തോമസ്. മരുമക്കൾ : ഷാഫി തോമസ്, പരേതയായ ഡോളി തോമസ്. കൊച്ചു മക്കൾ : ആൻഡ്രൂ, ഡേൻ, ഹാനാ. സഹോദരങ്ങൾ : പരേതനായ ജോർജ് മാത്യു, അന്നമ്മ ഫിലിപ്സ് (ഹ്യൂസ്റ്റൺ) പരേതയായ മറിയാമ്മ മാത്യു, സി എം മാത്യു (ബേബി – ഹ്യൂസ്റ്റൺ), മാത്യു സി ശാമുവേൽ (കുഞ്ഞുമോൻ – ടൊറൻ്റോ), എബ്രഹാം മാത്യു (ജോയ് – ഹ്യൂസ്റ്റൺ).
പൊതുദർശനവും ശുശ്രൂഷയും : മെയ് രണ്ട് വെള്ളിയാഴ്ച വൈകുന്നേരം 5:30 മുതൽ 9 വരെ കനേഡിയൻ മാർത്തോമാ ചർച്ച് (159 Sandiford Dr, Whitchurch-Stouffville, ON L4A 0Y2, Canada)
സംസ്കാരശുശ്രൂഷ : മെയ് മൂന്ന് ശനിയാഴ്ച രാവിലെ 9 മണിക്ക് കനേഡിയൻ മാർത്തോമാ ചർച്ചിൽ.
സംസ്കാരം : ക്രിസ്തുരാജ കത്തോലിക്കാ സെമിത്തേരി (7770 Steeles Ave E, Markham, ON L6B 1A8, Canada)
കൂടുതൽ വിവരങ്ങൾക്ക് : മാത്യു സി ശാമുവേൽ (ടൊറൻ്റോ) – 416 230 9800, അരുൺ തോമസ് (ടൊറൻ്റോ) – 647 530 2450.