Saturday, March 21, 2026

‘കറുത്ത പുക’: ഒന്നാംഘട്ട വോട്ടെടുപ്പിൽ മാർപാപ്പയെ തിരഞ്ഞെടുക്കാനായില്ല

വത്തിക്കാൻ സിറ്റി : സിസ്റ്റൈൻ ചാപ്പലിലെ ചിമ്മിനിയിൽ നിന്ന് കറുത്ത പുക ഉയർന്നു. ഇതോടെ കത്തോലിക്ക സഭയുടെ പുതിയ അധ്യക്ഷനെ ബുധനാഴ്ച തിരഞ്ഞെടുക്കാനായില്ല എന്നർത്ഥം. ഈസ്റ്റർ തിങ്കളാഴ്ച ഫ്രാൻസിസ് മാർപാപ്പയുടെ മരണത്തെത്തുടർന്ന് കത്തോലിക്കാ സഭയുടെ പുതിയ തലവനെ തിരഞ്ഞെടുക്കാൻ ബുധനാഴ്ച നൂറിലധികം കർദിനാൾമാർ ചാപ്പലിൽ ഒത്തുകൂടി. വോട്ടവകാശമുള്ള 133 കർദിനാൾമാരാണു കോൺക്ലേവിൽ പങ്കെടുക്കുന്നത്. 89 വോട്ട് ലഭിക്കുന്നയാൾ കത്തോലിക്കാസഭയുടെ പുതിയ തലവനാകും.

ആദ്യ റൗണ്ട് വോട്ടെടുപ്പിൽ പുതിയ മാർപ്പാപ്പയെ തിരഞ്ഞെടുക്കാനാവാതെ വന്നതോടെ വ്യാഴാഴ്ച വോട്ടെടുപ്പ് തുടരും. പാപ്പയെ തിരഞ്ഞെടുത്താൽ ചിമ്മിനിയിൽനിന്ന് വെളുത്ത പുക ഉയരും. ബുധനാഴ്ച ഒരു തവണയാണ് വോട്ട് രേഖപ്പെടുത്തിയത്. എന്നാൽ വ്യാഴാഴ്ച മുതൽ രാവിലെയും ഉച്ചകഴിഞ്ഞുമായി രണ്ടു തവണ വീതം ദിവസേന നാല് തവണ വോട്ടെടുപ്പ് നടക്കും. അന്തരിച്ച ഫ്രാൻസിസ് പാപ്പയെ രണ്ടാം ദിവസം അവസാനവട്ട വോട്ടെടുപ്പിലാണ് തിരഞ്ഞെടുത്തത്.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!