ടൊറൻ്റോ : റീകൗണ്ടിങ്ങിൽ ഒൻ്റാരിയോ മിൽട്ടൺ ഈസ്റ്റ്-ഹാൾട്ടൺ ഹിൽസ് സൗത്തിൽ വിജയം ഉറപ്പിച്ച് ലിബറൽ സ്ഥാനാർത്ഥി ക്രിസ്റ്റീന ടെസ്സർ ഡെർക്സൺ. എന്നാൽ, റീകൗണ്ടിങ്ങിൽ ലീഡ് 29 വോട്ടുകളിൽ നിന്ന് 21 ആയി കുറഞ്ഞിട്ടുണ്ട്.

ഏപ്രിൽ 28-ന് നടന്ന ഫെഡറൽ തിരഞ്ഞെടുപ്പിൽ കൺസർവേറ്റീവ് സ്ഥാനാർത്ഥി പരം ഗില്ലിനെതിരെ ക്രിസ്റ്റീന നേരിയ വ്യത്യാസത്തിൽ വിജയിച്ചതോടെയാണ് കഴിഞ്ഞ ആഴ്ച ഇലക്ഷൻസ് കാനഡ വീണ്ടും വോട്ടെണ്ണാൻ ഉത്തരവിട്ടത്. ആദ്യ രണ്ട് സ്ഥാനാർത്ഥികൾ തമ്മിലുള്ള വോട്ടുകളുടെ വ്യത്യാസം 0.1 ശതമാനത്തിൽ താഴെയാണെങ്കിൽ സ്വയമേവ ജുഡീഷ്യൽ റീകൗണ്ട് നടത്തും.