Sunday, March 15, 2026

ടൊറൻ്റോ-നയാഗ്ര ഹോവർക്രാഫ്റ്റ് സർവീസ്: അറിയേണ്ടതെല്ലാം ഇതാ

ടൊറൻ്റോ : ടൊറൻ്റോ-നയാഗ്ര ഹോവർക്രാഫ്റ്റ് സർവീസ് യാഥാർത്ഥ്യമാകുന്നു. ടൊറൻ്റോയിൽ നിന്നും നയാഗ്ര മേഖലയിലേക്ക് ഒൻ്റാരിയോ തടാകത്തിലൂടെ വെറും 30 മിനിറ്റിനുള്ളിൽ വിനോദസഞ്ചാരികളെയും യാത്രക്കാരെയും ഒരുപോലെ എത്തിക്കാൻ ലക്ഷ്യമിടുന്നതാണ് നിർദ്ദിഷ്ട ഹോവർക്രാഫ്റ്റ് സർവീസ്. കാലാവസ്ഥയോ ഗതാഗത സാഹചര്യങ്ങളോ പരിഗണിക്കാതെ, ടൊറൻ്റോ- നയാഗ്ര സർവീസ് വെറും 30 മിനിറ്റിനുള്ളിൽ 180 യാത്രക്കാരെ വരെ വഹിക്കാൻ ഹോവർക്രാഫ്റ്റിന് കഴിയുമെന്ന് കമ്പനി പറയുന്നു. രക്ഷാപ്രവർത്തനത്തിനും ഐസ് ബ്രേക്കിങ് ദൗത്യങ്ങൾക്കുമായി കനേഡിയൻ കോസ്റ്റ് ഗാർഡ് നിലവിൽ ഹോവർക്രാഫ്റ്റുകൾ ഉപയോഗിക്കുന്നുണ്ട്. എന്നാൽ, വിനോദസഞ്ചാരികൾക്കും യാത്രക്കാർക്കുമായി ഇതാദ്യമായാണ് ഹോവർക്രാഫ്റ്റ് സർവീസ് ആരംഭിക്കുന്നത്.

ടൊറൻ്റോയെയും നയാഗ്ര മേഖലയെയും ബന്ധിപ്പിക്കുന്ന, വടക്കേ അമേരിക്കയിലെ ആദ്യത്തെ വലിയ ഹോവർക്രാഫ്റ്റ് ട്രാൻസിറ്റ് റൂട്ട് ആരംഭിക്കുന്നതിനുള്ള ഒരു പ്രധാന തടസ്സം നീക്കിയതായി കമ്പനി അധികൃതർ പറഞ്ഞു. ഇതിന്‍റെ ഭാഗമായി പോർട്ട്സ് ടൊറൻ്റോയുമായി 30 വർഷത്തെ കരാർ ഒപ്പുവച്ചതായി ഹോവർലിങ്കിന്‍റെ സ്ഥാപകനും സിഇഒയുമായ ക്രിസ് മോർഗൻ അറിയിച്ചു.

ഹോവർക്രാഫ്റ്റ് സർവീസ് എങ്ങനെ പ്രവർത്തിക്കും?

ബില്ലി ബിഷപ്പ് വിമാനത്താവളത്തിനും സെൻ്റ് കാതറൈൻസിലെ പോർട്ട് വെല്ലറിൽ നിർമ്മിക്കുന്ന കേന്ദ്രത്തിനും ഇടയിൽ യാത്രക്കാർ ഹോവർക്രാഫ്റ്റിൽ യാത്ര ചെയ്യാൻ സാധിക്കും. ആകെ യാത്രാ സമയം 30 മിനിറ്റായി കണക്കാക്കപ്പെടുന്നു. കര, ജലം, ഐസ്, മറ്റ് ഉപരിതലങ്ങൾ എന്നിവയിലൂടെ സഞ്ചരിക്കാൻ കഴിയുന്ന തരത്തിലാണ് ഈ ആംഫിബിയസ് വാഹനം രൂപകൽപ്പന ചെയ്തിരിക്കുന്നത്.

ഹോവർക്രാഫ്റ്റ് സർവീസിന്‍റെ പ്രയോജനം ആർക്കൊക്കെ ലഭിക്കും?

വിനോദസഞ്ചാരികൾക്കും യാത്രക്കാർക്കും ഹോവർലിങ്കിൽ നിന്ന് പ്രയോജനം ലഭിക്കുമെന്ന് കമ്പനി പറയുന്നു. ടൊറൻ്റോ നിവാസികൾക്ക് വൈനറികളും നയാഗ്ര-ഓൺ-ദി-ലേക്ക് എന്ന മനോഹരമായ ഉൾപ്രദേശവും വേഗത്തിൽ സന്ദർശിക്കാൻ ഹോവർലിങ്ക് സഹായിക്കും. ഹോവർക്രാഫ്റ്റ് സർവീസ് ടൊറൻ്റോ-സെൻ്റ് കാതറൈൻസ് പ്രാദേശിക ടൂറിസം, തൊഴിൽ, ഭവന നിർമ്മാണം എന്നിവയ്‌ക്കുള്ള പുതിയ സാധ്യതകൾ തുറന്നുകൊടുക്കും, മോർഗൻ പറഞ്ഞു.

ഹോവർക്രാഫ്റ്റ് സർവീസ് എപ്പോൾ ആരംഭിക്കും?

സർവീസ് ആരംഭിക്കുന്നതിനുള്ള ഔദ്യോഗിക സമയപരിധി പ്രഖ്യാപിച്ചിട്ടില്ല. എന്നാൽ സർവീസ് എത്രയും വേഗം പ്രവർത്തനക്ഷമമാക്കാൻ ഹോവർലിങ്ക് ആവുന്നതെല്ലാം ചെയ്തിട്ടുണ്ടെന്ന് പോട്രസ് പറഞ്ഞു.

ഹോവർക്രാഫ്റ്റിന് എത്ര യാത്രക്കാരെ വഹിക്കാൻ കഴിയും? എത്ര തവണ ഇത് സർവീസ് നടത്തും?

180 യാത്രക്കാരെയും ജീവനക്കാരെയും ഉൾക്കൊള്ളാൻ ഈ ക്രാഫ്റ്റിന് കഴിയും. പ്രതിദിനം 48 യാത്രകൾ നടത്താൻ കഴിവുണ്ടെന്നും വർഷത്തിൽ 365 ദിവസവും സർവീസ് നടത്തുമെന്നും കമ്പനി പറയുന്നു.

ഹോവർക്രാഫ്റ്റിൽ സഞ്ചരിക്കാൻ എത്ര ചിലവാകും?

ടിക്കറ്റ് വില ഇതുവരെ പുറത്തുവിട്ടിട്ടില്ലെങ്കിലും കമ്പനി പറയുന്നത്, “മേഖലയിലെ നിലവിലുള്ള മറ്റ് പൊതുഗതാഗത ഓപ്ഷനുകളുമായി താരതമ്യപ്പെടുത്താവുന്നതായിരിക്കും” എന്നാണ്. സെൻ്റ് കാതറൈൻസിൽ എത്തുന്ന യാത്രക്കാരെ അവരുടെ ലക്ഷ്യസ്ഥാനത്ത് എത്തിക്കാൻ ഹോവർലിങ്ക് സ്വന്തമായി ഷട്ടിൽ ബസുകൾ സർവീസ് നടത്തുമെന്ന് പോർട്സ് പറഞ്ഞു. ഫാൾസ്‌വ്യൂ ഹിൽട്ടൺ, നയാഗ്ര-ഓൺ-ദി-ലേക്ക്, ഫോർട്ട് ജോർജ്, നയാഗ്ര കോളേജ് എന്നിവിടങ്ങളിലേക്ക് യാത്രക്കാരെ കൊണ്ടുപോകും.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!